Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2020 8:23 PM GMT Updated On
date_range 17 May 2020 8:23 PM GMTഅതിര്‍ത്തി ഗ്രാമങ്ങളില്‍ കോവിഡ് പ്രതിരോധം പാളുന്നു
text_fieldsbookmark_border
വെള്ളറട: മലയോര അതിര്‍ത്തിഗ്രാമങ്ങളിലെ കോവിഡ് സുരക്ഷാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളുന്നതായി ആക്ഷേപം. വെള്ളറട, പനച്ചമൂട്, ചെറിയകൊല്ല, പുലിയൂര്‍ശാല, നിലമാംമൂട്, തോലടി, കാരക്കോണം കുന്നത്തുകാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തമിഴ്‌നാട്ടില്‍നിന്ന് നിരവധിപേര്‍ ഊടുവഴികളിലൂടെ ദിവസവും എത്തുന്നുണ്ട്. മാത്രമല്ല തമിഴ്‌നാട്ടിലെ മദ്യവില്‍പനശാലകള്‍ തുറന്നതിനാല്‍ മലയാളികള്‍ തമിഴ്‌നാട്ടുകാരെ സ്വാധീനിച്ച് മദ്യം ഉയർന്ന വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുന്നുണ്ട്. മദ്യ ഇടപാടുമായി ബന്ധപ്പെട്ടും അനധികൃതമായ അതിർത്തികടക്കൽ സമീപദിവസങ്ങളിൽ വർധിച്ചതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കന്യാകുമാരി ജില്ലയിലെ പല പ്രദേശങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നുണ്ട്. ഞായറാഴ്ച കേരളം സമ്പൂർണ ലോക്ഡൗണിലായിരുന്നു. എന്നാൽ, അതിര്‍ത്തിയിലെ തമിഴ്‌നാട് ഭാഗത്തെ കടകമ്പോളങ്ങള്‍ പ്രവര്‍ത്തിച്ചു. സാധനങ്ങള്‍ വാങ്ങാന്‍ മലയാളികള്‍ ഇവിടേക്കു തിക്കിത്തിരക്കിയെത്തി. മാസ്‌ക് ധരിക്കാതെ കവലകളിൽ നിരവധിപേര്‍ ഒത്തുകൂടുന്നത് ശ്രദ്ധയില്‍പെട്ടിട്ടും പൊലീസ് ഇടപെടുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
Next Story