Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2020 8:23 PM GMT Updated On
date_range 17 May 2020 8:23 PM GMTട്രോളിങ് നിരോധനം 61 ദിവസമായി വർധിപ്പിക്കണം -ഫെഡറേഷൻ
text_fieldsbookmark_border
തിരുവനന്തപുരം: മത്സ്യസമ്പത്തിൻെറ സംരക്ഷണത്തിനും കടൽ സുരക്ഷ ഉറപ്പാക്കുന്നതിനും കടലിലെ സംഘർഷം ഒഴിവാക്കുന്നതിനുമായി ട്രോളിങ് നിരോധനം 61 ദിവസമായി വർധിപ്പിക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ജാക്സൺ പൊള്ളയിൽ, ജനറൽ സെക്രട്ടറി വി.ഡി. മജീന്ദ്രൻ, നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറം ദേശീയ ജനറൽ സെക്രട്ടറി ടി. പീറ്റർ എന്നിവർ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. കടൽമേഖല സ്വകാര്യവത്കരിച്ചാൽ പരമ്പരാഗത-ചെറുകിട മീൻപിടിത്തസമൂഹത്തിൻെറ നിലനിൽപ്പുതന്നെ അവതാളത്തിലാക്കും. മത്സ്യത്തൊഴിലാളികളുടെ അഭിപ്രായങ്ങൾ കണക്കിലെടുത്തുവേണം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പദ്ധതി ആവിഷ്‌കരിക്കേണ്ടതെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
Next Story