Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2020 11:32 PM GMT Updated On
date_range 14 May 2020 11:32 PM GMTസാധാരണക്കാർക്കും സമ്പദ്ഘടനക്കും പ്രതീക്ഷ നൽകാത്ത പാക്കേജ് -വെൽഫെയർ പാർട്ടി
text_fieldsbookmark_border
തിരുവനന്തപുരം: സമ്പദ്ഘടനക്കും സാധാരണക്കാർക്കും പ്രത്യാശക്ക് വകനൽകാത്ത പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. അസംഘടിത മേഖലകളിലെ തൊഴിലാളികൾക്ക് ആശ്വാസധനം പ്രഖ്യാപനത്തിലില്ല. വായ്പയെടുത്ത സംരംഭകർക്ക് വീണ്ടും ഈടില്ലാത്ത വായ്പ നൽകാമെന്നാണ് വാഗ്ദാനം. തിരിച്ചടവിന് ഒരുവർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചത് മാത്രമാണ് ഇതിനുള്ള മെച്ചം. മൊറട്ടോറിയം കാലത്തും പലിശക്ക് ഇളവില്ല. സെക്യൂരിറ്റി ഇല്ലാതെ നേരത്തെ കൊടുത്ത മുദ്ര ലോണിന് കഴുത്തറുപ്പൻ പലിശയാണ് ഈടാക്കുന്നത്. ഈ വായ്പയുടെ ബാധ്യതയും സർക്കാറിനില്ല, ബാധ്യത ധനകാര്യ സ്ഥാപനങ്ങൾക്ക് മാത്രമാണ്. ടി.ഡി.എസ്, ടി.സി.എസ് നിരക്കുകളിലെ ഇളവ് മധ്യവർഗ-ഉപരിവർഗക്കാർക്ക് മാത്രമാണ് പ്രയോജനപ്പെടുക. 20 ലക്ഷം കോടിയുടെ പ്രഖ്യാപനം എന്ന പ്രതീതി ഉണ്ടാക്കി ജനരോഷത്തെ മറികടക്കാനുള്ള തന്ത്രമാണ് കേന്ദ്ര സർക്കാറിേൻറതെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Next Story