Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2020 11:32 PM GMT Updated On
date_range 14 May 2020 11:32 PM GMTമഴയിൽ വ്യാപക കൃഷിനാശം
text_fieldsbookmark_border
കിളിമാനൂർ: നഗരൂർ പഞ്ചായത്തിലെ ഇടവനക്കോണത്ത് . മഴക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി മട അടഞ്ഞതോടെ വെള്ളക്കെട്ടുണ്ടായി. മഴ ശക്തമായതോടെ പുരയിടങ്ങളിൽ നിന്നുള്ള ജലം ഒഴുകിപ്പോകാൻ കഴിയുന്നില്ല. കഴിഞ്ഞ മഴക്കാലത്ത് കർഷകനായ രവിയുടെ കൃഷിയിടത്തിലെ മരച്ചീനി വെള്ളം കയറി നശിച്ചിരുന്നു. വയലിനു കുറുകെയുള്ള റോഡ് നിർമിച്ചപ്പോൾ ശരിയായ ഓട നിർമിക്കാത്തതാണ് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. ഒരാഴ്ചയായി പെയ്ത മഴയിൽ പ്രദേശവാസിയായ ആര്യശ്രീയുടെ പുരയിടത്തിലെ മരച്ചീനിയും വാഴയും ഭാഗികമായി നശിച്ചു. പഞ്ചായത്തും കൃഷിഭവനും ഇടപെട് വയലിലെ നീരൊഴുക്ക് സുഗമമാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
Next Story