331 പേർകൂടി നിരീക്ഷണത്തിൽ

05:02 AM
13/05/2020
തിരുവനന്തപുരം: ജില്ലയിൽ ചൊവ്വാഴ്ച പുതുതായി 331 പേർ നിരീക്ഷണത്തിലായി. ഇതോടെ കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 4250 ആയി. 4072 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. 192 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ 18 പേരും ജനറൽ ആശുപത്രിയിൽ എട്ടുപേരും ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ രണ്ടു പേരും എസ്.എ.ടി ആശുപത്രിയിൽ ആറുപേരും വിവിധ സ്വകാര്യ ആശുപത്രികലിൽ 11 പേരും ഉൾപ്പെടെ 45 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ചൊവ്വാഴ്ച ലഭിച്ച 25 പരിശോധനഫലങ്ങൾ നെഗറ്റിവാണ്.
Loading...