Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2020 5:02 AM IST Updated On
date_range 11 May 2020 5:02 AM ISTചെമ്മന്തൂർ സ്റ്റേഡിയം പുനർനിർമാണം തുടങ്ങി
text_fieldsbookmark_border
പുനലൂർ: ലോക്ഡൗണിനെതുടർന്ന് നിർത്തിവെച്ച ചെമ്മന്തൂർ മുനിസിപ്പൽ സ്റ്റേഡിയത്തോട് ചേർന്ന് അത്യാധുനികസൗകര്യങ്ങളോടെയുള്ള ഇൻഡോർ സ്റ്റേഡിയത്തിൻെറ പണികൾ പുനരാരംഭിച്ചു. നഗരസഭയാണ് സ്റ്റേഡിയം വികസനപദ്ധതിക്ക് രൂപം നൽകിയത്. ചെമ്മന്തൂരിലെ മുനിസിപ്പൽ സ്റ്റേഡിയത്തോട് ചേർന്ന് നഗരസഭ പുതുതായി വാങ്ങിയ 80 സൻെറ് സ്ഥലത്ത് കിഫ്ബി ഫണ്ടിൽനിന്ന് അഞ്ചരക്കോടി രൂപവിനിയോഗിച്ചാണ് സ്റ്റേഡിയം നിർമിക്കുന്നത്. സ്റ്റേഡിയത്തിൻെറ രൂപരേഖയും നിർമാണ മേൽനോട്ടവും വഹിക്കുന്നത് കിറ്റ്കോയാണ്. 40 മീറ്റർ നീളവും 25 മീറ്റർ വീതിയും 13 മീറ്റർ ഉയരവുമുള്ള കെട്ടിടമാണ് ഇൻഡോർ സ്റ്റേഡിയത്തിന് വേണ്ടി ഒരുക്കുന്നത്. രണ്ട് ബാഡ്മിൻറൺ കോർട്ടും ഒരു വോളിബോൾ കോർട്ടും ഇതിനുള്ളിൽ ഒരുക്കും. ഒരേസമയം മൂന്ന് കോർട്ടിലും മത്സരം നടത്താനാകും. മത്സരം കാണുന്നതിന് നൂറിലധികം ആൾക്കാർക്ക് ഇരിക്കുവാനുള്ള സംവിധാനമുണ്ട്. ബാഡ്മിൻറൺ ഫെഡറേഷൻ അംഗീകരിച്ചിട്ടുള്ള ആധുനിക സംവിധാനമായ നേപ്പിൾ വുഡ് ഫ്ലോറിങ് ആണ് സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിലേക്ക് ആവശ്യമുള്ള വെള്ളം സംഭരിക്കാൻ മൂന്നു ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് നിർമിച്ചു. ഓഫിസ്, കായികതാരങ്ങൾക്ക് വസ്ത്രം മാറുന്നതിനും വിശ്രമിക്കുന്നതിനും സ്ഥലം എന്നിവ സജ്ജമാക്കും. കുളത്തൂപ്പുഴയിലെ സമൂഹ അടുക്കള അടച്ചു കുളത്തൂപ്പുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് നടത്തിവന്ന സമൂഹ അടുക്കളയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഞായറാഴ്ച ഉച്ചഭക്ഷണവും തയാറാക്കി വിതരണം ചെയ്ത ശേഷമാണ് അടുക്കള അടച്ചത്. ഇതര സംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള കുളത്തൂപ്പുഴ സ്വദേശികള്‍ ഇന്നും നാളെയുമായി എത്താനിരിക്കെ അവർക്കായി കോവിഡ് വെല്‍ഫെയര്‍ സൻെററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുന്നതിന് അധികൃതര്‍ സംവിധാനം ഒരുക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story