Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറേഷനരി പിടികൂടി

റേഷനരി പിടികൂടി

text_fields
bookmark_border
കൊല്ലം: നെല്ലിമുക്കിനടുത്തെ സ്വകാര്യഗോഡൗണില്‍ അനധികൃതമായി സൂക്ഷിച്ച 505 ചാക്ക് റേഷനരിയും ഗോതമ്പും പിടിച്ചെടുത്തതായി താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. ജില്ല സപ്ലൈ ഓഫിസര്‍ സി.എസ്. ഉണ്ണികൃഷ്ണകുമാറിൻെറ നിര്‍ദേശപ്രകാരം താലൂക്ക് സപ്ലൈ ഓഫിസര്‍ സി.വി. അനില്‍കുമാര്‍, വെസ്റ്റ് സി.ഐ രമേഷ്, എസ്.ഐ ഷൈന്‍ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. പാസില്ലാത്തവരെ അതിര്‍ത്തി കടത്തില്ല കൊല്ലം: ആര്യങ്കാവ് ചെക്ക് പോസ്റ്റിലൂടെ ഇനിമുതല്‍ പാസില്ലാത്തവരെ കടത്തിവിടില്ലെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ പ്രവേശിക്കാന്‍ രജിസ്റ്റര്‍ ചെയ്ത് പാസ് അനുവദിക്കപ്പെട്ട് വരുന്നവരുടെ വാഹനങ്ങളില്‍ പാസില്ലാത്തവരും വരുന്നത് ശ്രദ്ധയിൽപെട്ടതിനെതുടര്‍ന്നാണ് നടപടി. പാസില്‍ അനുവദിക്കപ്പെട്ട തിയതിയും സമയവും കണക്കിലെടുക്കാതെ വരുന്നവരെയും തടയും. രജിസ്റ്റര്‍ ചെയ്ത് പാസ് വാങ്ങി വരുന്നവരുടെ കൂടെ രജിസ്റ്റര്‍ ചെയ്യാതെ ആരെങ്കിലും വന്നാൽ ആ വാഹനത്തിലെ മുഴുവന്‍ ആളുകളെയും അതേ വാഹനത്തില്‍ തിരിച്ചയക്കും. പാസില്‍ രേഖപ്പെടുത്തിയിരിക്കുന്ന നിശ്ചിത ദിവസവും സമയവും പാലിക്കാതെവരുന്നവര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നും കലക്ടര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story