Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോക്ഡൗൺ ലംഘിച്ച്...

ലോക്ഡൗൺ ലംഘിച്ച് കച്ചവടം: ടെക്സ്​റ്റൈൽസിനെതിരെ കേസ്​

text_fields
bookmark_border
തിരുവനന്തപുരം: ലോ‌ക്ഡൗണ്‍ മാനദണ്ഡങ്ങൾ ലംഘിച്ച് കച്ചവടം നടത്തിയ രാമചന്ദ്രൻ ടെക്സ്റ്റൈൽസിനെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച ഉച്ചയോടെ‍യാണ് അട്ടക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ തഹസില്‍ദാറി‍ൻെറ നേതൃത്വത്തിൽ റെയ്ഡ് നടന്നത്. മാളി‍ൻെറ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന പച്ചക്കറി വിഭാഗത്തി‍ൻെറ മറവിലാണ് ലോക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽപറത്തി കച്ചവടം നടന്നത്. ഒരു നിലയുള്ള ടെക്സ്റ്റൈല്‍സിന് മാത്രമാണ് സർക്കാർ ലോക്ഡൗണ്‍ ഇളവ് നല്‍കിയിട്ടുള്ളത്. ബഹുനില ടെക്സ്റ്റൈൽസോ മാളോ തുറക്കാന്‍ പാടില്ല എന്നാണ് വ്യവസ്ഥ. എന്നാൽ പരിശോധനയിൽ സ്ഥാപനത്തിൻെറ അഞ്ച് നിലകളിലും ജീവനക്കാരെ നിയമിച്ചുകൊണ്ട് വസ്ത്രവ്യാപാരമടക്കമുള്ളവ നടക്കുന്നതായി കണ്ടെത്തി. തുടർന്ന് സ്ഥാപനത്തിലെ മാനേജർക്കെതിരെ ഫോർട്ട് പൊലീസ് കേസെടുക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS
Next Story