Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രവാസികളോട് കാട്ടിയത് ...

പ്രവാസികളോട് കാട്ടിയത് കൊടിയ അനീതി: മുല്ലപ്പള്ളി

text_fields
bookmark_border
തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസികളോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കാട്ടിയത് കൊടിയ അനീതിയെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രത്യേക വിമാനം വിട്ടുനല്‍കി എന്നതിനപ്പുറം സര്‍ക്കാറിന് ഊറ്റം കൊള്ളാനൊന്നുമില്ല. എന്തെങ്കിലും ചെയ്തെന്ന് വരുത്തിത്തീര്‍ക്കാനുള്ള രാഷ്ട്രീയനാടകം മാത്രമാണ് നടക്കുന്നത്. ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് നല്‍കേണ്ടിവന്നത്. വിദേശങ്ങളിലെ ഇന്ത്യന്‍ പൗരന്മാരുടെ പക്കല്‍നിന്ന് പിരിച്ചെടുത്ത ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ കോടിക്കണക്കിന് രൂപയുള്ളപ്പോഴാണ് പ്രവാസിസമൂഹത്തോട് ഈ അവഗണന. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകൾ ശീതസമരം അവസാനിപ്പിച്ച് പ്രവാസികളുടെ പുനരധിവാസത്തിന് നടപടി സ്വീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story