Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2020 5:04 AM IST Updated On
date_range 9 May 2020 5:04 AM ISTശക്തമായ കാറ്റിൽ വീട് തകർന്നു
text_fieldsbookmark_border
കൊട്ടിയം: ശക്തമായ കാറ്റിലും മഴയിലും വീടിൻെറ മേൽക്കൂര തകർന്നു. തട്ടാമല പള്ളിക്കു പിറകിൽ ഓലിക്കര വയലിൽ സുനീർ മൻസിലിൽ സഫിയത്തിൻെറ വീടാണ് തകർന്നത്. വീട് തകർന്ന് ഉള്ളിൽ കുടുങ്ങിപ്പോയ വീട്ടമ്മയെ അയൽവാസികളാണ് രക്ഷപ്പെടുത്തിയത്. എം. നൗഷാദ് എം.എൽ.എ, പഞ്ചായത്ത് അംഗം നാസർ, മയ്യനാട് വില്ലേജ് ഓഫിസർ എന്നിവർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. മഴ: ചിറക്കരയിൽ വ്യാപക നാശനഷ്ടം ചാത്തന്നൂർ: വേനൽമഴ രൂക്ഷമായതോടെ ചിറക്കര പഞ്ചായത്തിൽ വ്യാപകമായ നാശനഷ്ടം. നിരവധി വീടുകൾ തകരുകയും കാർഷികവിളകൾ നശിക്കുകയും ചെയ്തു. പോളച്ചിറ തെങ്ങുവിള തെക്കതിൽ സതിയുടെ വീടിന് മുകളിലേക്ക് സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ മരം വീണ് വീട് തകർന്നു. ഏഴോളം വീടുകൾക്ക് ഭീഷണിയായി മരങ്ങൾ ഏത് സമയവും വീഴാവുന്ന അവസ്ഥയിലാണ്. മരങ്ങൾ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകിയെങ്കിലും നടപടിയുണ്ടായില്ല. ചിറക്കര പഞ്ചായത്ത് പ്രസിഡൻറ് ദീപു, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മധുസൂദനൻപിള്ള, ഉല്ലാസ് കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗം സിന്ധുമോൾ, സ്‌പെഷൽ തഹസിൽദാർ വിനുരാജ്, ചിറക്കര വില്ലേജ് ഓഫിസർ ജ്യോതിഷ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story