Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2020 5:04 AM IST Updated On
date_range 9 May 2020 5:04 AM ISTറെയിൽവേ പുറേമ്പാക്ക് മാലിന്യക്കൂമ്പാരമാകുന്നു
text_fieldsbookmark_border
പെരിനാട്: പഞ്ചായത്തിൽ ഇളമ്പള്ളൂർ-കേരളപുരം റെയിൽവേ സമാന്തര റോഡിൻെറ വശങ്ങളിൽ വ്യാപകമായി മാലിന്യം വലിച്ചെറിയുന്നു. വീടുകളിൽ നിന്നുള്ള മാലിന്യമാണ് പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളിലുമായി വലിച്ചെറിയുന്നത്. വെട്ടിലിൽ റെയിൽവേ കീഴ്പാലത്തിനിരുവശവും വൻതോതിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. മഴയായതോടെ ഇങ്ങനെ നിക്ഷേപിക്കുന്ന മാലിന്യം വലിയ പകർച്ചവ്യാധി ഭീഷണിയാണ് ഒരുക്കുന്നത്. മിലിറ്ററി കാൻറീൻ ശനിയാഴ്ച മുതൽ പ്രവർത്തിക്കും കേരളപുരം: പുനുക്കൊന്നൂരിൽ പ്രവർത്തിക്കുന്ന വിമുക്തഭടന്മാരുടെ മിലിറ്ററി കാൻറീൻ ശനിയാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും. സന്ദർശന ദിവസവും സമയവും എസ്.എം.എസ് വഴി അറിയിക്കും. എസ്.എം.എസ്, കാൻറീൻ സ്മാർട്ട് കാർഡ്, എ.ടി.എം കാർഡ് എന്നിവ നിർബന്ധമാണ്. മെസേജ് ലഭിക്കാത്ത ഒരാളും കാൻറീനിൽ എത്തരുത്. സർക്കാർ നിർേദശങ്ങൾ കർശനമായി പാലിക്കണം. സമൂഹ അടുക്കളയിലേക്ക് സഹായം പെരിനാട്: കോവിഡ് കാലത്ത് പട്ടിണിയകറ്റുന്ന പഞ്ചായത്തിൻെറ സമൂഹ അടുക്കളയിലേക്ക് അരിയും പച്ചക്കറികളും നൽകി. നാന്തിരിക്കൽ വാർഡിലെ കുടുംബശ്രീ പ്രവർത്തകരാണ് സാധനങ്ങൾ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story