Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅംഗന്‍വാടി കുട്ടികള്‍...

അംഗന്‍വാടി കുട്ടികള്‍ സ്വരൂപിച്ച തുക ദുരിതാശ്വാസനിധിയിലേക്ക്

text_fields
bookmark_border
കുളത്തൂപ്പുഴ: അംഗന്‍വാടി കുട്ടികള്‍ സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കുളത്തൂപ്പുഴ ചോഴിയക്കോട് ബീഡിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന 60ാം നമ്പര്‍ അംഗന്‍വാടി കുട്ടികള്‍ സ്വരൂപിച്ചെത്തിച്ച തുക കുളത്തൂപ്പുഴ വില്ലേജ് ഒാഫിസര്‍ ജയദേവന്‍ അംഗന്‍വാടി വര്‍ക്കര്‍ അംബികയില്‍ നിന്ന് ഏറ്റുവാങ്ങി. മഴയിൽ വീടും കൃഷിയും നശിച്ചവർക്ക് നഷ്ടപരിഹാരം നല്‍കണം കൊട്ടാരക്കര: കൊല്ലം ജില്ലയുടെ കല്ലടയാറി‍ൻെറ തീരപ്രദേശങ്ങളിലുള്ള പഞ്ചായത്തുകളായ കിഴക്കേ കല്ലട, പടിഞ്ഞാറെ കല്ലട, മൺറോത്തുരുത്ത് പഞ്ചായത്തുകളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കൃഷിനാശം സംഭവിച്ചവര്‍ക്കും വീട് നഷ്ടപ്പെട്ടവര്‍ക്കും അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. കല്ലടയാറിൻെറ തീരപ്രദേശങ്ങളിലുള്ള പഞ്ചായത്തുകളായ കിഴക്കേ കല്ലട, പടിഞ്ഞാറെ കല്ലട, മൺറോത്തുരുത്ത് പഞ്ചായത്തുകളില്‍ ചെറുതോടുകളുടെ ആഴം കൂട്ടി വെള്ളത്തിൻെറ ഒഴുക്ക് ശക്തിപ്പെടുത്തി കൃഷിയിടങ്ങളിലും വീടുകളിലും വെള്ളം കയറുന്നത് ഒഴിവാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story