Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2020 5:03 AM IST Updated On
date_range 8 May 2020 5:03 AM ISTകന്യാകുമാരിജില്ലയിൽ ആറ് പേർക്ക് കൂടി രോഗം
text_fieldsbookmark_border
നാഗർകോവിൽ: ഇടവേളക്ക് ശേഷം കന്യാകുമാരിജില്ലയിൽ ആറ് പേർക്ക് കൂടി േകാവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ േകാവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ഒമ്പതായി. പുതിയ രോഗികളിൽ മൂന്ന് പേർ ചെന്നൈയിൽ നിന്നും മറ്റുള്ളവർ മുംബൈയിൽ നിന്ന് വന്നവരുമാണെന്നാണ് അറിയാൻ കഴിഞ്ഞത്. നാഗർകോവിൽ ഭാഗത്തെ രാമൻപുതൂർ, വെട്ടൂർണിമഠം, തെൻതാമരകുളം, അറംതാങ്കി, കാരക്കോണം എന്നിവടങ്ങളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൻെറ അടിസ്ഥാനത്തിൽ നാഗർകോവിൽ കോർപറേഷനും മററ് തദ്ദേശ സ്ഥാപനങ്ങളും രോഗം ബാധിച്ചവരുടെ വീടുകൾ ഉളള സ്ഥലങ്ങൾ അടച്ചിട്ട് പരിസരം കീടനാശിനി ഉപയോഗിച്ച് ശുചീകരിച്ചു. മദ്യഷോപ്പുകൾ തുറന്നു; ഒപ്പം പ്രതിഷേധവും നാഗർകോവിൽ: കന്യാകുമാരിജില്ലയിൽ േകാവിഡ്-19 ബാധയെത്തുടർന്ന് അടച്ചിട്ടിരുന്ന സർക്കാർ മദ്യഷോപ്പുകൾ വ്യാഴാഴ്ച രാവിലെ 10ന് തുറന്നു. സാമൂഹിക അകലവും ആധാർകാർഡ് പരിശോധന, ബാരിക്കേഡ്, പൊലീസ് കാവൽ എന്നിവ ഉൾപ്പെടുത്തിയാണ് മദ്യ വിൽപന. വൻ തിരക്കാണ് ഓരോ മദ്യഷോപ്പുകൾക്ക് മുന്നിലും കാണാൻ കഴിഞ്ഞത്. എന്നാൽ സംസ്ഥാനം കടുത്ത രോഗബാധയിലൂടെ കടന്നുപോകുമ്പോൾ സർക്കാർ മദ്യഷോപ്പുകൾ തുറന്നതിനെതിരെ ഡി.എം.കെ, കോൺഗ്രസ് ഉൾപ്പെട്ട പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി എത്തി. എം.എൽ.എ മാരായ സുരേഷ്രാജൻ, ആസ്റ്റിൻ, മനോതങ്കരാജ്, രാജേഷ്കുമാർ, പ്രിൻസ്, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് എൻ.പി. ജയകുമാർ ഉൾപ്പെടെയുള്ളവർ അവരവരുടെ വീടുകൾക്ക് മുന്നിൽ നിന്ന് സർക്കാർനയത്തിനെതിരെ പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story