Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2020 5:02 AM IST Updated On
date_range 8 May 2020 5:02 AM ISTദീപം തെളിച്ചു
text_fieldsbookmark_border
നെയ്യാറ്റിൻകര: ഇന്ത്യൻ നാഷനൽ കോൺഗ്രസിൻെറ ശ്രമഫലമായി കേരളത്തിലേക്ക് തിരികെ വരുന്ന പ്രവാസികൾക്ക് സ്വാഗതമർപ്പിച്ച് കേരളത്തിലുടനീളം കോൺഗ്രസിൻെറ നേതൃത്വത്തിൽ ദീപം തെളിയിച്ചതിൻെറ ഭാഗമായി നെയ്യാറ്റിൻകരയിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എം. മുഹിനുദ്ദീൻ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ഭാരവാഹികളായ അഡ്വ് വിനോദ് സെൻ, അഡ്വ. ആർ. അജയകുമാർ, ക്ഷീരകർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് നെയ്യാറ്റിൻകര അജിത്, ചമ്പയിൽ സുരേഷ്, രാജ്കുമാർ എന്നിവർ പങ്കെടുത്തു. IMG_20200506_183641.JPG ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി നെയ്യാറ്റിൻകര: ഡോ. ജി.ആർ പബ്ലിക് സ്കൂളിലെ ക്ലാസ് IV ജീവനക്കാരി ഗ്രേസി തൻെറ വിധവ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനായി നെയ്യാറ്റിൻകര എം.എൽ.എ കെ. ആൻസലന് കൈമാറി. ഡോ. ജി.ആർ പബ്ലിക് സ്കൂൾ മാനേജിംഗ് ട്രസ്റ്റി സിസ്റ്റർ മൈഥിലി, സ്കൂൾ മാനേജർ പി. രവിശങ്കർ, അതിയന്നൂർ പഞ്ചായത്ത് പ്രസിഡൻറ് ബീന, പഞ്ചായത്ത് മെംബർ സിന്ധു എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story