Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2020 5:02 AM IST Updated On
date_range 8 May 2020 5:02 AM ISTവിഴിഞ്ഞത്ത് വീടുകളിലും കടകളിലും വെള്ളം കയറി
text_fieldsbookmark_border
വിഴിഞ്ഞം: ഇന്നലെ വൈകീട്ട് പെയ്ത കനത്ത മഴയിൽ വിഴിഞ്ഞത്തും പരിസരപ്രദേശങ്ങളിലും വെള്ളം പൊങ്ങി. നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. വിഴിഞ്ഞം ബസ്സ്റ്റാൻഡിന് സമീപത്തെ ഗോദവർമ റോഡിലെ പൂവൻവിളാകത്തും വിഴിഞ്ഞം ബീച്ച് റോഡിലും ആമ്പൽകുളത്തുമാണ് വെള്ളം കെട്ടിയതിനെതുടർന്ന് വീടുകളിലും കടകളിലും വെള്ളം കയറിയത്. പൂവൻവിളാകത്ത് എട്ട് വീടുകളിലും ആമ്പൽകുളത്ത് ആറോളം വീടുകളിലും പൂവൻവിളാകത്തും ബീച്ച് റോഡിലും നിരവധി കടകളിലും വെള്ളം കയറി. വെള്ളം കെട്ടിനിന്നതിനെതുടർന്ന് പലവീടുകൾക്കും ബലക്ഷയം അനുഭവപ്പെട്ടതായും ചുവരുകൾ കുതിർന്ന നിലയിലായതായും പ്രദേശവാസികൾ പറഞ്ഞു. ഈ പ്രദേശങ്ങളിലെ ഓടകൾ വെള്ളം ഒഴുകിപ്പോകാൻ കഴിയാത്തവിധം അടഞ്ഞുപോയതും ചിലയിടങ്ങളിൽ കൈയേറ്റം കാരണം ഓടകളിലെ ഒഴുക്കുനിലച്ചതുമാണ് മഴപെയ്ത ഉടനെ തന്നെ വെള്ളം പൊങ്ങാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഓടകൾ അടഞ്ഞതിനെതുടർന്ന് നാലുപാടും നിന്ന് അഗ്നിരക്ഷാസേന മോട്ടോർ പമ്പ് സെറ്റ്സ്ഥാപിച്ച് സമീപത്തെ ഓടയിലേക്ക് വെള്ളമൊഴുക്കിവിട്ടാണ് പൂവൻവിളാകം മേഖലയിൽ വെള്ളക്കെട്ടിന് പരിഹാരം കണ്ടത്. vozijam 2 vizijam ആമ്പൽകുളത്തിന് സമീപം വീട്ടിൽ വെള്ളം കയറിയനിലയിൽ വിഴിഞ്ഞം ബീച്ച്റോഡിൽ വെള്ളം പൊങ്ങിയനിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story