Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2020 5:01 AM IST Updated On
date_range 7 May 2020 5:01 AM ISTറഷ്യയിലും യുക്രെയ്നിലും കുടുങ്ങി 3000ത്തിലധികം മലയാളികൾ
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡിനിടെ നാട്ടിലേക്ക് വരാൻ താൽപര്യമുണ്ടായിട്ടും മടങ്ങാനാകാതെ റഷ്യയിലും യുക്രെയ്നിലും കുടുങ്ങി വിദ്യാർഥികൾ ഉൾപ്പെടെ 3000ത്തിലധികം മലയാളികൾ. നോർക്ക റൂട്ട്സ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണിവർ. മറ്റു നിരവധി ഇന്ത്യക്കാരും ഇൗ ആവശ്യം ഉന്നയിച്ച് എംബസിയെ സമീപിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് വിമാനസർവിസ് പ്രഖ്യാപിച്ചിട്ടും റഷ്യ, യുക്രെയ്ൻ എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്താത്തത് അവഗണനയുടെ തെളിവാണെന്ന് അവരിൽ ചിലർ 'മാധ്യമ' ത്തോട് പറഞ്ഞു. രജിസ്റ്റർ ചെയ്തവരിൽ ഏറെയും മെഡിക്കൽ വിദ്യാർഥികളാണ്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് മുൻഗണന നൽകുമെന്ന് മുഖ്യമന്ത്രി ഉൾപ്പെടെ ആവർത്തിക്കുന്നുണ്ടെങ്കിലും ഇവരുടെ കാര്യത്തിൽ ആ പരിഗണന ഉണ്ടായിട്ടില്ല. മറ്റു രാജ്യങ്ങളിലെ പോലെ റഷ്യയിലും കോവിഡ് ഭീതി രൂക്ഷമാണ്. 1.5 ലക്ഷത്തോളം പേർ രോഗബാധിതരായ അവിടെ 1300 ലധികം പേർ മരിച്ചിട്ടുമുണ്ട്. ആ സാഹചര്യത്തിൽ ജീവനുതന്നെ ഭീഷണിയുള്ളതിനാലാണ് നാട്ടിലേക്ക് മടങ്ങാൻ അപേക്ഷ നൽകി കാത്തിരിക്കുന്നതെന്ന് അവർ പറയുന്നു. ഒരുവിധ സുരക്ഷാമാനദണ്ഡവും പാലിക്കപ്പെടാത്തത് തങ്ങൾക്ക് രോഗം പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുകയാണെന്നും അവർ പറയുന്നു. ബിജു ചന്ദ്രശേഖർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story