Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാഹനം ഓടിക്കുന്നതിനിടെ ...

വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം; ഡ്രൈവര്‍ മരിച്ചു

text_fields
bookmark_border
PRADEEP 49 VJD വെഞ്ഞാറമൂട്: വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ടെമ്പോ ഡ്രൈവര്‍ മരിച്ചു. അങ്കമാലി മൈക്കാട് വിരുതിയില്‍ ഹൗസില്‍ ചന്ദ്രൻെറ മകന്‍ പ്രദീപാണ് (49) മരിച്ചത്. കെ.എസ്.ഇ.ബിക്ക് വേണ്ടി ഇലക്ട്രിക് മീറ്റര്‍ ബോക്‌സുകള്‍ നിർമിക്കുന്ന സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു. കമ്പനിയില്‍നിന്ന് ടെമ്പോയില്‍ സാധനങ്ങളുമായി തിരുവനന്തപുരത്തക്ക് പോകവേ ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വെഞ്ഞാറമൂടിന് സമീപം തൈക്കാടുെവച്ച് വാഹനം ഡിവൈഡറിലിടിച്ച് നിന്നു. ഒാടിക്കൂടിയ നാട്ടുകാർ നടത്തിയ പരിശോധനയില്‍ ബോധമറ്റ നിലയില്‍ ഡ്രൈവറെ കണ്ടെത്തി. വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story