Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2020 5:01 AM IST Updated On
date_range 7 May 2020 5:01 AM ISTസൗജന്യ മരുന്നുകൾ സ്റ്റോക്കുണ്ടെന്ന് ആർ.സി.സി ഉറപ്പാക്കണം -മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
തിരുവനന്തപുരം: രോഗികൾക്ക് സൗജന്യമായി ലഭിക്കേണ്ട മരുന്നുകൾ ഫാർമസിയിൽ സ്റ്റോക്കുണ്ടെന്ന് റീജ്യനൽ കാൻസർ സൻെറർ അധികൃതർ ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. രക്താർബുദ രോഗികൾക്ക് സൗജന്യമായി ലഭിക്കേണ്ട ചില മരുന്നുകൾ കിട്ടുന്നില്ലെന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്കിൻെറ ഉത്തരവ്. മരുന്നുകൾക്ക് ലഭ്യതക്കുറവുണ്ടായ സാഹചര്യത്തിൽ മെഡിക്കൽ സർവിസസ് കോർപറേഷൻെറ അനുമതിയോടെ ലോക്കൽ പർച്ചേസ് നടത്തിയതായി ആർ.സി.സി ഡയറക്ടർ സമർപ്പിച്ച വിശദീകരണത്തിൽ പറയുന്നു. കോർപറേഷൻ തന്നെ മരുന്നുകൾ ലഭ്യമാക്കി. ആർ.സി.സിയിൽ എയർ കണ്ടീഷണറുകളുടെയും ശുചിമുറികളുടെയും പോരായ്മകൾ പരാതിക്കിടനൽകാത്ത വിധം പരിഹരിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story