Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2020 1:53 AM IST Updated On
date_range 7 May 2020 1:53 AM ISTകെ.എസ്.ടി.എ നേതൃത്വത്തിൽ 'കൃഷി ചലഞ്ച്' തുടങ്ങി
text_fieldsbookmark_border
നെയ്യാറ്റിൻകര: കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ അധ്യാപകർ 'കൃഷി ചലഞ്ച്' തുടങ്ങി. പാറശ്ശാല മുരിയങ്കരയിൽ ഡാലുംമുഖം സർക്കാർ എൽ.പി സ്കൂൾ അധ്യാപകൻ വിജയകുമാറിൻെറ 20 സൻെറ് കൃഷിഭൂമിയിലാണ് ആദ്യഘട്ടത്തിൽ കൃഷിയിറക്കിയത്. ഇതിൻെറ തുടർച്ചയായി ഉപജില്ലയിലെ കെ.എസ്.ടി.എ അംഗങ്ങൾ വീട്ടുമുറ്റത്തും പറമ്പിലും കൃഷിയിറക്കും. പാട്ടത്തിനും ഭൂമി കണ്ടെത്തും. നെല്ല്, വാഴ, മരച്ചീനി, ചേന, ചേമ്പ്, വിവിധയിനം പച്ചക്കറികൾ എന്നിവേയാടൊപ്പം സംയോജിത കൃഷിയുടെ ഭാഗമായി മത്സ്യം, കോഴി, താറാവ് എന്നിവയും കൃഷി ചെയ്യും. സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എസ്. പ്രശാന്ത്, എസ്. ജയചന്ദ്രൻ, സി.ടി. വിജയൻ , എ. ഷിബു, ആർ.എസ്. രഞ്ജു, അനിൽകുമാർ, ഡി.എസ്. സനു എന്നിവർ പങ്കെടുത്തു. IMG-20200506-WA0031 കൃഷിചലഞ്ച് സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story