Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശക്തമായ മഴയിലും...

ശക്തമായ മഴയിലും കാറ്റിലും ആറ്റിങ്ങലിലും സമീപപ്രദേശങ്ങളിലും വ്യാപക നാശം

text_fields
bookmark_border
ആറ്റിങ്ങൽ: . താലൂക്കിൽ 136 വീടുകൾ തകർന്നു. വൈദ്യുതി വിതരണം പൂർണമായി തടസ്സപ്പെട്ടു. വെള്ളൂർക്കോണം ഗീത മന്ദിരത്തിൽ രാമചന്ദ്രൻ നായരുടെയും ഗീതയുടെയും വീടിൻെറ മേൽക്കൂര തകർന്നുവീണു; വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഷീറ്റ് മേഞ്ഞതായിരുന്നു മേൽക്കൂര. മരം കടപുഴകി വീടിന് മേൽ വീണു, ഗൃഹനാഥന് പരിക്ക്. ആറ്റിങ്ങൽ മാമം പുലിയൂർകോണം ചരുവിള വീട്ടിൽ സഹദേവനാണ് പരിക്കേറ്റത്. കാറ്റിലും മഴയിലും അടുത്തുനിന്ന മരം കട പുഴകി വീടിന് മേൽ പതിച്ചു. ഷീറ്റ് മേഞ്ഞ വീടായിരുന്നു. മേൽക്കൂര തകർന്ന് വീടിനുള്ളിലേക്ക് പതിച്ചു. പരിക്കേറ്റ സഹദേവനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. മുരുക്കുംപുഴ സുബൈദ മൻസിലിൽ വീടിൻെറ മേൽക്കൂര കാറ്റിലും മഴയിലും പൂർണമായും പറന്നുപോയി. വീട്ടിൽ ഗർഭിണി ഉൾപ്പെടെ ഏഴുപേരുണ്ടായിരുന്നു. ഓടി മാറിയതിനാൽ അപകടം ഉണ്ടാകാതെ രക്ഷപ്പെട്ടു. വെള്ളം കയറി വീട്ടിലെ സാധനങ്ങളെല്ലാം നശിച്ചു. ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ മരങ്ങൾ വിവിധ ഭാഗങ്ങളിൽ ഒടിഞ്ഞുവീണു. ഡിപ്പോയിൽ പാർക്കിങ് സ്ഥലത്തും സ്റ്റാൻഡിന് പിറകുവശത്തുനിന്നും മരങ്ങൾ ബസുകൾക്ക് മുകളിൽ പതിച്ചു. പുന്നവിളയിൽ പ്രവീണിൻെറ വീടിൻെറ മേൽക്കൂര പറന്നുപോയി. ചരിത്രപ്രസിദ്ധമായ ആറ്റിങ്ങൽ തിരുവാറാട്ടുകാവ് ദേവി ക്ഷേത്രത്തിലെ നൂറ്റാണ്ട് പഴക്കമുള്ള പന ശക്തമായ കാറ്റിലും മഴയിലും മൂന്നായി ഒടിഞ്ഞുവീണു. ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. കാറ്റും മഴയും മിന്നലും ഉണ്ടായിരുന്നു. സാധാരണ വൈകുന്നേരങ്ങളിൽ ഇവിടെ കളിക്കാൻ ചെറുപ്പക്കാരുടെ വലിയ സംഘം ഉണ്ടാകും. മഴ കാരണം ഈ സമയം ആരും ഇല്ലായിരുന്നു. ഇത് കൂടുതൽ അപകടം ഒഴിവാക്കി. ക്ഷേത്രത്തിന് മുന്നിലെ ഈ പനമരം കാഴ്ച സൗന്ദര്യം നൽകുന്നതും ഭക്തർക്ക് ആരാധനകേന്ദ്രവും ആയിരുന്നു. നഗരത്തിൽ ഉടനീളം കൂറ്റൻ പരസ്യ ബോർഡുകൾ തകർന്നുവീണു. ലോക്ഡൗൺ നിയന്ത്രണങ്ങൾ കാരണം തിരക്ക് കുറവയിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി. ATL KSRTC basinu mukalil Maram ATL Geetha Mandiram ATL attingal parasya board thakarnnu veena nilayil ATL murukkumpizha sbiadayum ATL velloorkkonam saras veedinu me l Maram veenappoll ഫോട്ടോ: പരവൂർക്കോണം സരസ്സ് വീടിന് മുകളിൽ മരം കടപുഴകി വീണ നിലയിൽ. ഫോട്ടോ: ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ബസിന് മേൽ മരം വീണപ്പോൾ ഫോട്ടോ: വെള്ളൂർക്കോണം ഗീത മന്ദിരത്തിൽ രാമചന്ദ്രൻെറ വീട് മഴയിൽ തകർന്ന നിലയിൽ. ഫോട്ടോ: മുരുക്കുംപുഴ തകർന്ന വീടിന് മുന്നിൽ സുബൈദയും കുടുംബവും ഫോട്ടോ : ആറ്റിങ്ങൽ നഗരത്തിൽ പരസ്യ ബോർഡ് ദേശീയപാതയിലേക്ക് തകർന്നുവീന്ന നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story