Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമങ്കാട്ടുകടവ്,...

മങ്കാട്ടുകടവ്, വെള്ളൈക്കടവ് നഗരാതിർത്തി കേന്ദ്രങ്ങൾ തുറന്നു

text_fields
bookmark_border
തിരുവനന്തപുരം: ലോക്ഡൗണിൽ സർക്കാർ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ അടച്ചിട്ടിരുന്ന നഗരാതിർത്തി കേന്ദ്രങ്ങളായ മങ്കാട്ടുകടവ്, വെെള്ളെക്കടവ് എന്നിവിടങ്ങളിലൂടെയുള്ള ഗതാഗതം ബുധനാഴ്ച പുനഃസ്ഥാപിച്ചതായി സിറ്റി പൊലീസ് കമീഷണർ ബല്‍റാം കുമാർ ഉപാധ്യായ അറിയിച്ചു. വ്യാഴാഴ്ച നേമം സ്റ്റേഷൻ പരിധിയിലെ പാപ്പനംകോട്, വെള്ളിയാഴ്ച മണ്ണന്തല സ്റ്റേഷൻ പരിധിയിലെ പള്ളിമുക്ക് കിഴക്കേ മുക്കോലയും ശനിയാഴ്ച വട്ടിയൂര്‍ക്കാവ് സ്റ്റേഷന്‍ പരിധിയിലെ കാച്ചാണിയും തിങ്കാളാഴ്ച കഴക്കൂട്ടം സ്റ്റേഷന്‍ പരിധിയിലെ ചെങ്കോട്ടുകോണവും സൻെറ് ആന്‍ഡ്രൂസ് റോഡും ഗതാഗതത്തിനായി തുറന്നുകൊടുക്കും. മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത 151 പേര്‍ക്കെതിരെയും പെറ്റിക്കേസെടുത്തു. ബുധനാഴ്ച തലസ്ഥാനത്ത് ലോക്ഡൗൺ വിലക്ക് ലംഘനം നടത്തിയ 47 പേർക്കെതിരെ കേസുകളെടുത്തു. 19 വാഹനങ്ങളും പിടിച്ചെടുത്തു. രോഗവ്യാപനം ഉണ്ടാക്കുന്നതരത്തില്‍ വിലക്ക് ലംഘനം നടത്തിയ 36 പേര്‍ക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ ഒാർഡിനൻസ് പ്രകാരമാണ് കേസെടുത്തത്. അനാവശ്യയാത്ര ചെയ്ത 11പേർക്കെതിരെയും ബുധനാഴ്ച കേസുകളെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story