Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2020 1:53 AM IST Updated On
date_range 7 May 2020 1:53 AM ISTഗുരുവായൂർ ദേവസ്വം നടപടി ക്ഷേത്രവിരുദ്ധം -കുമ്മനം
text_fieldsbookmark_border
തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിൻെറ സ്വത്ത് എല്ലാ മതവിഭാഗക്കാരുടേതാണെന്നും അതിനാൽ ക്ഷേത്രേതര കാര്യങ്ങൾക്ക് ഫണ്ട് നൽകുന്നതിൽ തെറ്റില്ലെന്നുമുള്ള ദേവസ്വം മാനേജിങ് കമ്മറ്റി നിലപാട് ക്ഷേത്ര വിരുദ്ധവും ഭക്തജന ദ്രോഹവുമാണെന്നു ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. ഗുരുവായൂർ ക്ഷേത്രം ഹിന്ദു ജനതയുടെ ആധ്യാത്‌മിക കേന്ദ്രവും പുണ്യ ആരാധനാലയവുമാണ്. ഇതിനെ മതേതര കേന്ദ്രമാക്കി സ്വത്തും വരുമാനവും ക്ഷേേത്രതര ആവശ്യങ്ങൾക്ക് ചെലവഴിക്കുന്നത് ക്ഷേത്ര സങ്കൽപത്തിൻെറയും ഭരണഘടനാദത്തമായ അവകാശ സ്വാതന്ത്ര്യങ്ങളുടെയും ലംഘനമായേ കാണാനാവൂ എന്ന് കുമ്മനം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story