Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2020 1:51 AM IST Updated On
date_range 7 May 2020 1:51 AM ISTകല്ലമ്പലത്ത് കാറ്റിലും മഴയിലും വ്യാപക നാശം: മൂന്ന് വീടുകൾ തകർന്നു
text_fieldsbookmark_border
കല്ലമ്പലം: രണ്ട് ദിവസമായി ശക്തമായ മഴയിലും കാറ്റിലും കല്ലമ്പലം മേഖലയിൽ വ്യാപകനാശം. മണമ്പൂർ, കവലയൂർ മേഖലകളിൽ മൂന്നിടത്ത് മരച്ചില്ലകൾ വീണ് വൈദ്യുതി ലൈനുകൾ തകരാരിലായി; ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് ഒരുവീട് പൂർണമായും രണ്ട് വീടുകൾ ഭാഗികമായും തകർന്നു. മണമ്പൂർ പെരുംകുളം വടക്കേതിൽ വീട്ടിൽ ബേബിയുടെ ഷീറ്റിട്ട വീടാണ് പൂർണമായും തകർന്നത്. മണമ്പൂർ പുലരിയിൽ ഹരിലാലിൻെറയും ഓടൻവിളയിൽ ശാന്തിയുടെയും വീടുകൾ ഭാഗികമായി തകർന്നു. നാവായിക്കുളം, മുല്ലനല്ലൂർ, ഡീസൻറ് മുക്ക്, വെള്ളൂർക്കോണം പ്രദേശങ്ങളിൽ കൃഷികൾക്ക് വ്യാപകനാശം സംഭവിച്ചു. മുല്ലനല്ലൂരിൽ മുഹമ്മദ് ബഷീറിൻെറ കുലയ്ക്കാൻ പാകമായ നൂറോളം വാഴകൾ ഒടിഞ്ഞുവീണു. മുല്ലനല്ലൂർ 110 കെ.വി ലൈനിൽ മരം വീണ് ഒരുദിവസം പൂർണമായും വൈദ്യുതി മുടങ്ങി. ഡീസൻറ്മുക്ക് കണ്ണൻ നിവാസിൽ ശകുന്തളയുടെ വീടിൻെറ മതിൽ തകർന്നു. വീട്ടുവളപ്പിൽ നിന്ന പ്ലാവ് മരം കടപുഴകി. സമീപത്തെ മരത്തിൽ തങ്ങിനിന്നതിനാൽ വൻ അപകടം ഒഴിവായി. നാവായിക്കുളം തോട്ടക്കാട് ഭാഗങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി തകരാറിലായി. അമ്പിളിമുക്കിൽ നിരവധി മരങ്ങൾ ഒടിഞ്ഞുവീണ് വ്യാപക നാശമുണ്ടായി. കരവാരത്ത് മരങ്ങൾ വീണ് വൈദ്യുതി ബന്ധം താറുമാറായി. പുല്ലൂർമുക്ക് വഴുതാണികോണത്ത് ജഗദേവൻെറ വളപ്പിലെ പ്ലാവും, മാവും കാറ്റിൽ കടപുഴകി. കുടവൂർ മേഖലയിൽ കൃഷികൾ വ്യാപകമായി നശിച്ചു. നാവായിക്കുളത്ത് ഇടിയിലും മിന്നലിലും മൂന്നോളം വീടുകളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ നശിച്ചു. കെ.എസ്.ഇ.ബി ജീവനക്കാർ കഴിഞ്ഞ ദിവസം പുലർച്ചെ മുതൽ സംഘം തിരിഞ്ഞ് പല സ്ഥലങ്ങളിലും ഓടിനടന്ന് പണി ചെയ്ത് തകരാറുകൾ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പൂർണമായി വൈദ്യുതബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ല. ബുധനാഴ്ച വൈകീട്ട് വീണ്ടും കാറ്റ് വീശിയതോടെ വൈദ്യുതിബന്ധം കൂടുതൽ പ്രതിസന്ധിയിലായി. ചിത്രം: NASHICHA VAZHA THOTTAM.jpg കാറ്റിലും മഴയിലും നശിച്ച മുല്ലനല്ലൂർ മുഹമ്മദ് ബഷീറിൻെറ വാഴത്തോട്ടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story