Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2020 11:34 PM GMT Updated On
date_range 5 May 2020 11:34 PM GMTഇന്നലെ ലഭിച്ച 53 പരിശോധനാഫലങ്ങൾ നെഗറ്റിവ്
text_fieldsbookmark_border
തിരുവനന്തപുരം: ജില്ലയിൽ ചൊവ്വാഴ്ച ലഭിച്ച 53 പരിശോധനാഫലങ്ങൾ നെഗറ്റിവായി. 96 സാമ്പിളുകൾ പരിശോധനക്കയച്ചു. ചൊവ്വാഴ്ച ജില്ലയിൽ പുതുതായി 280 പേർ രോഗനിരീക്ഷണത്തിലായി. 197 പേർ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 2730 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ചൊവ്വാഴ്ച രോഗലക്ഷണങ്ങളുമായി 10 പേരെ പ്രവേശിപ്പിച്ചു. എട്ടുപേരെ ഡിസ്ചാർജ് ചെയ്തു. മെഡിക്കൽ കോളജിൽ- 31, ജനറൽ ആശുപത്രിയിൽ -ഒമ്പത്, പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ- ഒരാൾ, എസ്.എ.റ്റി ആശുപത്രിയിൽ- അഞ്ച്, വിവിധ സ്വകാര്യ ആശുപത്രികളിൽ - 15 പേരും ഉൾപ്പെടെ 61 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. മാർ ഇവാനിയോസ് ഹോസ്റ്റലിൽ 66 പേർ കരുതൽ നിരീക്ഷണത്തിലുണ്ട്. അമരവിള, കോഴിവിള, ഇഞ്ചിവിള, ആറുകാണി, വെള്ളറട, നെട്ട, കാരക്കോണം-കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പിൽ, മടത്തറ എന്നിവിടങ്ങളിലായി 6701 വാഹനങ്ങളിലെ 10894 യാത്രക്കാരെ സ്‌ക്രീനിങ് നടത്തി. കലക്ടറേറ്റ് കൺട്രോൾ റൂമിൽ 307 കാളുകളും ദിശ കാൾ സൻെററിൽ 80 േകാളുകളുമാണ് എത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 25 പേർ മൻെറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. BOX * ആകെ നിരീക്ഷണത്തിലുള്ളവർ- 2857 * വീടുകളിലുള്ളവർ-2730 * ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ- 61 * കോവിഡ് കെയർ സൻെററുകളിലുള്ളവർ- 66
Next Story