Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2020 5:01 AM IST Updated On
date_range 1 May 2020 5:01 AM ISTകോവിഡ് പരിശോധന കൂട്ടണം; റേറ്റിങ് വർധിപ്പിക്കാൻ ഫലം വൈകിപ്പിക്കുന്നു -കോൺഗ്രസ്
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഫലപ്രദമായി തടയുന്നതിന് പരിശോധനകളുടെ എണ്ണം അടിയന്തരമായി വർധിപ്പി ക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ലമൻെററി പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നതല്ലാതെ ചെയ്യുന്നില്ല. ഇത് കാരണം സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ യഥാർഥചിത്രം ലഭിക്കാതെ പോവുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ കേൻറാൺമൻെറ് ഹൗസിലും എം.എല്‍.എമാര്‍ അതാത് ജില്ലകളിലും ഇരുന്നാണ് വിഡിയോ േകാണ്‍ഫറന്‍സ് വഴി യോഗത്തില്‍ പങ്കെടുത്തത്. വാര്‍ത്തസമ്മേളനത്തിൻെറ റേറ്റിങ് വർധിപ്പിക്കുന്നതിന് പോസിറ്റീവ് കേസുകളുടെ ഫലം മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത് വരെ വൈകിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. കഴിഞ്ഞദിവസം ഇടുക്കി കലക്ടര്‍ പോസിറ്റീവായ മൂന്ന് രോഗികളുടെ വിവരം പ്രഖ്യാപിച്ചെങ്കിലും മുഖ്യമന്ത്രി അത് സ്ഥിരീകരിച്ചില്ല. താനല്ലാതെ മറ്റാരും പ്രഖ്യാപിക്കരുതെന്ന സന്ദേശമാണ് ഇതുവഴി മുഖ്യമന്ത്രി നല്‍കുന്നത്. മഹാമാരിയെ നേരിടുമ്പോള്‍ ഇത്തരം സങ്കുചിത താൽപര്യങ്ങള്‍ നല്ലതല്ല. കോവിഡ് അല്ലാതെ മറ്റ് രോഗങ്ങള്‍ ബാധിക്കുന്നവര്‍ക്ക് ചികിത്സ ലഭിക്കാതെ പോകുന്ന ഗുരുതരമായ അവസ്ഥ സംസ്ഥാനത്ത് നിലനില്‍ക്കുന്നതായി നിരവധി എം.എല്‍.എമാര്‍ യോഗത്തിൽ ചൂണ്ടിക്കാട്ടി. കോവിഡ് നേരിടുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ച തുകയുടെ കാര്യം രഹസ്യമായി െവക്കുന്നതില്‍ ദുരൂഹതയുണ്ട്. സമൂഹ അടുക്കളകളുടെ പ്രവർത്തനം പലേടത്തും താളംതെറ്റി. തീരപ്രദേശം പട്ടിണിയിലായതിനാൽ മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story