Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാർഷിക...

കാർഷിക ഗുണ​േഭാക്​താക്കളെ നിശ്​ചയിക്കാൻ പുതിയ നടപടിക്രമം

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ് അടച്ചൂപൂട്ടലിൻെറ പശ്ചാത്തലത്തിൽ ഭക്ഷ്യധാന്യ ലഭ്യതയിൽ കുറവുണ്ടാകാനുള്ള സാധ്യത പരിഗണ ിച്ച് കാർഷിക പദ്ധതികളുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിൻെറ നടപടിക്രമം പുതുക്കി നിശ്ചയിച്ച് സർക്കാർ. കോവിഡിൻെറ സവിശേഷ സാഹചര്യം കണക്കിലെടുത്ത് കൂടുതൽപേരെ കാർഷിക പദ്ധതികളുടെ ഭാഗമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശ്രമിക്കണമെന്നാണ് നിർദേശം. നെൽ, പച്ചക്കറി കൃഷി ഉൾപ്പെടെയുള്ള കാർഷിക പദ്ധതികൾക്കും ഇത് ബാധകമാണ്. മുൻവർഷത്തെ ഗുണേഭാക്തൃ പട്ടിക പരിശോധിച്ച് പുതിയ സാഹചര്യത്തിൽ ഒഴിവാക്കലും കൂട്ടിച്ചേർത്തലും നടത്തണം. കൃഷിക്ക് താൽപര്യമില്ലാത്തവരെ ഒഴിവാക്കി പുതുതായി താൽപര്യം പ്രകടിപ്പിക്കുന്നവരിൽനിന്ന് അേപക്ഷ സ്വീകരിച്ച് അർഹത, മുൻഗണന മാനദണ്ഡം പരിശോധിച്ച് ചേർക്കണം. ഗുണഭോക്താക്കളുടെ കരട് മുൻഗണന പട്ടിക തയാറാക്കാനുള്ള ഉത്തരവാദിത്തം കൃഷി ഒാഫിസർക്കും തദ്ദേശ സെക്രട്ടറിക്കോ സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ അടങ്ങുന്ന രണ്ടംഗ സമിതിക്കായിരിക്കും. ഇൗ പട്ടിക ഏറ്റവും ആദ്യം ചേരുന്ന ഗ്രാമ, വാർഡ് സഭകളിലോ വാർഡ് കമ്മിറ്റിയിലോ അവതരിപ്പിക്കണമെന്നും നിർദേശിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story