Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2020 5:01 AM IST Updated On
date_range 17 July 2020 7:26 PM ISTസാമൂഹിക അടുക്കളയുടെ നടത്തിപ്പിൽ അഴിമതി ആരോപിച്ച് കോൺഗ്രസ് ധർണ നടത്തി
text_fieldsbookmark_border
കാട്ടാക്കട: പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ സാമൂഹിക അടുക്കളയുടെ നടത്തിപ്പിൽ അഴിമതി ഉണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് അ ംഗങ്ങൾ ഭരണ സമിതി യോഗം ബഹിഷ്കരിച്ച് ധർണ നടത്തി. അടുക്കള നടത്തിപ്പിലും സന്നദ്ധ പ്രവർത്തകരെ െതരഞ്ഞെടുത്തതിലും എൽ.ഡി.എഫുകാരെ മാത്രമാണ് പഞ്ചായത്ത് സഹകരിപ്പിച്ചതത്രെ. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ പ്രത്യേകം അടുക്കള ഒരുക്കി ഭക്ഷണം തയാറാക്കി വിതരണം ചെയ്തിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം ശബരീനാഥൻ എം.എൽ.എ പഞ്ചായത്തിന് 10000 രൂപയുടെ സഹായം നൽകാനെത്തിയപ്പോൾ പ്രസിഡൻറ് ആക്ഷേപിച്ചതായും ആരോപിച്ചായിരുന്നു ധർണ. എന്നാൽ സ്ഥലത്തെ കോൺഗ്രസ് നേതൃത്വം എം.എൽ.എയുടെ സഹായത്തോടെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനിടെ രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രസിഡൻറ് കെ. രാമചന്ദ്രൻ പറഞ്ഞു. മാർച്ച് 26ന് തുടങ്ങി ഏപ്രിൽ 21ന് ജനകീയ അടുക്കള സമാപിച്ചിരുന്നു. 700ലേറെ പേർക്കാണ് ഇവിടെനിന്ന് ഭക്ഷണം വിതരണം ചെയ്തിരുന്നത്. പഞ്ചായത്ത് അടുക്കള തുടങ്ങിയത് അറിയാമായിരുന്നിട്ടും കോൺഗ്രസിൻെറ ബദൽ അടുക്കളയിൽ സ്ഥിരമായി വന്ന് പോകുകയും സഹായം നൽകുകയും ചെയ്തിരുന്ന എം.എൽ.എ അടുക്കള പൂട്ടി ആറാംദിവസമാണ് പഞ്ചായത്തിന് 10000 രൂപയുടെ സഹായവുമായി എത്തുന്നത്. തുടർന്ന് അടുക്കള പൂട്ടിയതിനാൽ അതിലേക്ക് പണം വേണ്ടെന്ന് പറയുകയും പ്രതിരോധ പ്രവർത്തനത്തിന് ഉപയോഗിക്കാമെന്ന് പറയുകയുമാണ് ചെയ്തെതന്നും പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
