Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോൺഗ്രസുകാർക്ക്​...

കോൺഗ്രസുകാർക്ക്​ ഒന്നും പറഞ്ഞാൽ മനസ്സിലാകില്ല, കാസർകോടുകാര​േൻറത്​ രാഷ്​ട്രീയ രോഗം -മുഖ്യമന്ത്രി

text_fields
bookmark_border
തിരുവനന്തപുരം: കോൺഗ്രസുകാർക്ക് ഒന്നും പറഞ്ഞാൽ മനസ്സിലാകില്ലെന്നും രോഗികളുടെ വിവരങ്ങൾ ചോർന്നെന്ന പ്രചാര ണം നടത്തിയ കാസർകോടുകാരേൻറത് രാഷ്ട്രീയേരാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പരിശോധന കഴിഞ്ഞവരുടെ വിവരങ്ങൾ രോഗിെയയും ബന്ധപ്പെട്ടവരെയും അറിയിച്ച് മറ്റ് നടപടികൾ കൈക്കൊള്ളുന്നുണ്ട്. അതിന് ശേഷം അക്കാര്യം വാർത്തസമ്മേളനത്തിൽ പറയുന്നത് നാട് അറിയാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാജ വാർത്തകളും പ്രചാരണവും വിവിധ മേഖലകളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. കോവിഡ് കേസുകൾ പോസിറ്റീവാകുന്നത് സർക്കാറിൻെറ മായാജാലമാണെന്നും തട്ടിപ്പാണെന്നും വാട്സ്ആപ് പ്രചാരണം നടന്നു. കണ്ണൂർ ചെറുവാഞ്ചേരി സ്വദേശി അജനാസാണ് ഇത് ചെയ്യുന്നെതന്ന് തിരിച്ചറിഞ്ഞു. കാസർകോട് പള്ളിക്കരയിലെ ഇമാദിനെതിരെ വാട്സ്ആപ് വഴി വ്യാജ വിഡിയോ പ്രചരിപ്പിച്ചതിന് കേസെടുത്തു. കോവിഡ് രോഗത്തിൽനിന്ന് മുക്തനാണ് താനെന്നും തന്നെയും ഒപ്പം ചികിത്സയിലുണ്ടായിരുന്ന പത്തുപേരെയും വിവരശേഖരത്തിന് ഫോണിലൂടെ ബന്ധപ്പെട്ടു എന്നും വ്യാജ പ്രചാരണം നടത്തിയത് ഇയാളാണ്. വിവരം ചോർന്നതിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും ഇയാൾ പ്രചാരണം നടത്തി. എന്നാൽ, കാസർകോട് ഇമാദ് എന്ന പേരിൽ ആരും ചികിത്സയിലുണ്ടായിരുന്നില്ല. കാസർകോട്ടെ രോഗികളുടെ രേഖ ചോർന്നു എന്ന വ്യാജ പ്രചാരണത്തിൽ മുന്നിൽനിന്നത് ഇയാളായിരുെന്നന്നും ഇയാൾക്ക് രാഷ്ട്രീയ രോഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണറുമായി ഭായി ഭായി ബന്ധമുണ്ടാകുന്നതിൽ എന്താണ് തെറ്റെന്ന് ചോദ്യത്തിനുത്തരമായി പറഞ്ഞു. ഇടുക്കി എം.പി ഉപവസിക്കുന്നതിനെക്കുറിച്ച് ഒന്നുംപറയാനില്ല. കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞതിൻെറ ബാക്കിയാണ് ബി.ജെ.പി നേതാവ് ബി.എൽ. സന്തോഷിൽ നിന്നുണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു. അതിഥി തൊഴിലാളികളുടെ മടക്കം: സംഘർഷങ്ങൾ തടയാൻ നിർദേശം തിരുവനന്തപുരം: അതിഥി തൊഴിലാളികൾക്ക് സ്വന്തം നാടുകളിലേക്ക് മടക്കയാത്ര അനുവദിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ച സാഹചര്യത്തിൽ അവർക്കിടയിൽ ഉണ്ടാകാനിടയുള്ള ധൃതിയും അതുമൂലമുള്ള സംഘർഷങ്ങളും തടയാൻ നടപടി സ്വീകരിക്കാൻ നിർദേശം. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇതുസംബന്ധിച്ച നിർദേശം എല്ലാ ജില്ല പൊലീസ് മേധാവികൾക്കും നൽകി. മടക്കയാത്രക്കുള്ള ക്രമീകരണങ്ങൾ സർക്കാർ ഉടൻ ഏർപ്പെടുത്തുമെന്നും അതിനായി ഏതാനുംദിവസം കാത്തിരിക്കണമെന്നും അതിഥി തൊഴിലാളികളെ ബോധ്യപ്പെടുത്തും. ഇതിനായി ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെ സേവനവും തേടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story