Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ് പ്രതിരോധം:...

കോവിഡ് പ്രതിരോധം: ഫണ്ട് ​െചലവഴിക്കുന്നതിൽ ഉദ്യോഗസ്ഥതലത്തിൽ കാലതാമസമെന്ന്​ എം.പി

text_fields
bookmark_border
ആറ്റിങ്ങൽ: ആറ്റിങ്ങൽ പാർലമൻെറ് മണ്ഡലത്തിലെ നാല് താലൂക്കുകളിലെ അഞ്ച് സർക്കാർ ആശുപത്രികളിൽ കോവിഡ് പ്രതിരോധത്ത ിന് അനുവദിച്ച ഫണ്ട് ചിലവഴിക്കുന്നതിൽ ഉദ്യോഗസ്ഥതലത്തിൽ കാലതാമസം വരുന്നതായി അടൂർപ്രകാശ് എം.പി. കോവിഡ് പ്രതിരോധത്തിന് 4998709 രൂപയുടെ ഭരണാനുമതി ലഭിച്ചതായും ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടർച്ചയായി ഇടപെടലിൽ കൂടി നടന്നുവരുന്നതായും എം.പി അറിയിച്ചു. എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപകരണങ്ങളും അനുബന്ധ സാധനങ്ങളും വാങ്ങാൻ അനുമതി നൽകിക്കൊണ്ട് മാർച്ച് 24നാണ് കേന്ദ്ര സർക്കാറിൻെറ നിർദേശം ലഭിച്ചത്. അന്ന് തന്നെ ആറ്റിങ്ങൽ പാർലമൻെറ് മണ്ഡലത്തിലെ ചിറയിൻകീഴ്, വർക്കല, നെടുമങ്ങാട്, കാട്ടാക്കട എന്നീ നാല് താലൂക്കുകളിലെ വിവിധ സർക്കാർ ആശുപത്രികളിലേക്ക് 12.50 ലക്ഷം രൂപ വീതം ആകെ 50 ലക്ഷം രൂപ കോവിഡ് പ്രതിരോധ പ്രവത്തനങ്ങൾക്ക് ചെലവഴിക്കുന്നതിന് ജില്ല കലക്ടർക്ക് കത്ത് നൽകി. ഈ പ്രവർത്തികളിലൂടെ നിർവഹണ ഉദ്യോഗസ്ഥൻ കൂടിയായ ജില്ല മെഡിക്കൽ ഒാഫിസറോട് മണ്ഡലത്തിലെ നാല് താലൂക്കുകളിലെ വിവിധ ആശുപത്രികളിലെ ആവശ്യകത മനസ്സിലാക്കി കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. എത്രയുംവേഗത്തിൽ പദ്ധതി നടപ്പിലാക്കുവാൻ നിർദേശം നൽകുകയും ചെയ്തു. എന്നാൽ ഈ ഫണ്ട് ഉപയോഗിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ കാലതാമസം നേരിടുന്നതായി മനസ്സിലായതോടെ എത്രയുംപെട്ടെന്ന് ഫണ്ട് വിനിയോഗിച്ച് പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ ഒമ്പതിന് കലക്ടർക്ക് ഇ-മെയിൽ മുഖാന്തരവും കത്ത് മുഖാന്തരവും വീണ്ടും ആവശ്യപ്പെടുകയുണ്ടായി. അതിനുശേഷമാണ് ജില്ല മെഡിക്കൽ ഒാഫിസർ വിവിധ ആശുപത്രികളിൽ ആവശ്യമുള്ള ഉപകരണങ്ങളുടെ പട്ടിക കലക്ടർക്ക് നൽകിയതും ഏപ്രിൽ 24ന് 4998709 രൂപയുടെ ഭരണാനുമതി നൽകി കലക്ടർ ഉത്തരവായതും. നിരന്തരമായ ഇടപെടലുകൾ ഉണ്ടായിട്ടുപോലും വളരെ അടിയന്തരമായി പദ്ധതി നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥതലത്തിൽ ഗുരുതര കാലതാമസം വന്നു. ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ഐ.സി.യു വൻെറിലേറ്ററും ഐ.സി.യു ബെഡും, മൾട്ടി പാരാ മോണിറ്റർ, ഡീഫ്രിബുലെറ്റർ ഉൾപ്പെടെ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് 1166199 രൂപയും ചിറയിൻകീഴ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ഐ.സി.യു വൻെറിലേറ്ററും ഐ.സി.യു ബെഡും മൾട്ടി പാരാ മോണിറ്റർ ആൻഡ് ഡീഫ്രിബുലെറ്റർ ഉൾപ്പെടെ ഉള്ള ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് 1166199 രൂപയും വർക്കല താലൂക്ക് ആശുപത്രിക്ക് ഐ.സി.യു വൻെറിലേറ്റർ വാങ്ങുന്നതിന് 976921 രൂപയും നെടുമങ്ങാട് ജില്ല ആശുപത്രിയിൽ മൾട്ടി പാരാ മോണിറ്റർ ആൻഡ് ഡിഫ്രിബുലെറ്റർ, ഐ.സി.യു ബെഡ്, പോർട്ടബിൾ വൻെറിലേറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് 844695 രൂപയും മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ മൾട്ടി പാരാ മോണിറ്റർ ആൻഡ് ഡിഫ്രിബുലെറ്റർ, ഐ.സി.യു ബെഡും പോർട്ടബിൾ വൻെറിലേറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് 844695 രൂപയും അനുമതി ലഭിച്ചതായും ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായും എം.പി അറിയിച്ചു. ഭരണാനുമതി നൽകിയതിലുണ്ടായ കാലതാമസം ഇനി ഉണ്ടാകരുെതന്ന് കലക്ടർക്കും ജില്ല മെഡിക്കൽ ഒാഫിസർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story