Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2020 5:01 AM IST Updated On
date_range 17 July 2020 7:24 PM ISTലോക്ഡൗൺ ലംഘനം: അടൂർ പ്രകാശ് എം.പിക്കെതിരെ കേസെടുത്തു
text_fieldsbookmark_border
പൊലീസ് നടപടി രാഷ്ട്രീയ ഗൂഢാലോചനയെന്ന് കോൺഗ്രസ് നെടുമങ്ങാട്: ലോക്ഡൗൺ ലംഘനം നടത്തിയെന്നാരോപിച്ച് അടൂർ പ് രകാശ് എം.പിക്കെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തു. നെടുമങ്ങാട് ലോയേഴ്സ് കോൺഗ്രസ് സംഘടിപ്പിച്ച അഡ്വക്കറ്റ് ക്ലർക്ക് മാർക്കുള്ള ധാന്യകിറ്റ് വിതരണത്തിനെത്തിയ എം.പിക്കെതിരെയാണ് കേസെടുത്തത്. പൊലീസ് നടപടി രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് കോൺഗ്രസ് ആരോപിച്ചു. കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ ആരോപിച്ചു. ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കുകയും സാമൂഹിക അകലം പാലിച്ചുകൊണ്ടും നെടുമങ്ങാട് ലോയേഴ്സ് കോൺഗ്രസ് സംഘടിപ്പിച്ച അഡ്വക്കറ്റ് ക്ലർക്ക് മാർക്കുള്ള ധാന്യകിറ്റ് വിതരണത്തിനെത്തിയ എം.പിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഭരിക്കുന്ന രാഷ്ട്രീയപാർട്ടിയുടെ എം.എൽ.എയും മന്ത്രിമാരും ലോക്ഡൗൺ ലംഘനം നടത്തിയാൽ കേസെടുക്കാതെ പൊലീസ് പ്രതിപക്ഷ എം.പിമാരുടെയും എം.എൽ.എമാരുടെയും പേരിൽ വ്യാജ കേസെടുക്കുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്നും ആനാട് ജയൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
