Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2020 5:00 AM IST Updated On
date_range 1 May 2020 5:00 AM ISTതീരദേശത്ത് മാലിന്യക്കൂമ്പാരം; പകര്‍ച്ചവ്യാധി ഭീതിയില്‍ ജനം
text_fieldsbookmark_border
lead വഴിവക്കുകളില്‍ മാലിന്യം വലിച്ചെറിയുന്നതിന് പുറമെ പാർവതി പുത്തനാറിലും വേളി കായലിലും ചാക്കില്‍ കെട്ടിയ അറവ ുമാലിന്യം സ്ഥിരമായി കൊണ്ടുവന്ന് തള്ളുന്നു വലിയതുറ: ലോക്ഡൗണ്‍ കാലത്തും തീരദേശത്ത് മാലിന്യം വലിച്ചെറിയുന്നതിന് അറുതിയില്ല. കെട്ടിക്കിടക്കുന്ന മാലിന്യത്തിൽനിന്ന് പകര്‍ച്ചവ്യാധികള്‍ പടരുമെന്ന ഭീതിയില്‍ ജനം. പൂന്തുറ മുതല്‍ വേളിവരെയുള്ള തീരദേശ മേഖലയിലാണ് അറവുമാലിന്യം കൂട്ടത്തോടെ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നത്. ഇത്തരത്തില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യം ദുര്‍ഗന്ധം വമിക്കുന്നതിന് പുറമെ കൊതുകളുടെ ആവാസകേന്ദ്രങ്ങളുമായി മാറി. അടിയന്തരമായി തീരത്തുനിന്ന് മാലിന്യം നിർമാർജനം ചെയ്തിെല്ലങ്കില്‍ സാംക്രമികരോഗങ്ങള്‍ പകരുന്ന അവസ്ഥയിലേക്ക് പോകുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു. വഴിവക്കുകളില്‍ മാലിന്യം വലിച്ചെറിയുന്നതിന് പുറമെ പാർവതി പുത്തനാറിലും വേളി കായലിലും ചാക്കില്‍ കെട്ടിയ അറവുമാലിന്യം സ്ഥിരമായി കൊണ്ടുവന്ന് തള്ളുകയാണ്. ലോക്ഡൗണ്‍ കാരണം തമിഴ്നാട്ടില്‍നിന്ന് മാലിന്യം എടുത്തിരുന്ന സംഘങ്ങള്‍കൂടി വരാതായതോടെ രാത്രി ജനം ഉറങ്ങുന്ന അവസരം നോക്കി ഇവിടേക്ക് മാലിന്യം എറിയുന്നവരുടെ എണ്ണം ഇപ്പോള്‍ പഴയതില്‍നിന്ന് കൂടുതലാണ്. ഇത്തരം സംഘങ്ങളെ പിടികൂടാന്‍ നിയോഗിച്ചിരുന്ന കോര്‍പറേഷൻെറ സ്ക്വാഡുകള്‍ കമ്യൂണിറ്റി കിച്ചൻെറയും പഴകിയമത്സ്യം പിടിക്കുന്നതിൻെറയും തിരക്കിലേക്ക് മാറിയതോടെയാണ് വ്യാപകമായി മാലിന്യം വലിച്ചെറിയുന്നത്. തീരദേശത്തിൻെറ പലഭാഗത്തും പുത്തനാറിൻെറ തീരങ്ങളിലും കാമറകള്‍ ഇല്ലാത്തത് മാലിന്യം വലിച്ചെറിയുന്ന സംഘങ്ങള്‍ക്ക് തുണയാകുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് കോടികള്‍ മുടക്കി പുത്തനാർ വൃത്തിയാക്കിയത്. മാലിന്യം വലിച്ചെറിയുന്നതിന് പുറമെ സമീപത്തെ ആശുപത്രികളുടെയും ചില സ്ഥാപനങ്ങളുടെയും വീടുകളുടെയുടെയും മാലിന്യക്കുഴല്‍ തുറന്നിരിക്കുന്നതും പുത്തനാറിലും വേളിക്കാലയിലേക്കുമാണ്. ഇതോടെ കോടികള്‍ മുടക്കിയ ആറ് വീണ്ടും മലിനമായി. പ്ലാസ്റ്റിക് ചാക്കുകളില്‍ കെട്ടിയെറിയുന്ന മാലിന്യം കുറച്ച് ദിവസത്തിനുശേഷം ആറിൻെറ അടിത്തട്ടില്‍ പോയി അടിയും. പിന്നെ ഇത് കൂടുതല്‍ ദുര്‍ഗന്ധത്തിനും ഗുരുതരമായ ആരോഗ്യപ്രശ്നത്തിനും കാരണമാകുന്നു. കാമറകളില്‍പെടാതിരിക്കാന്‍ വാഹന നമ്പറുകള്‍ പൂര്‍ണമായും മറച്ചനിലയിലാണ് മാലിന്യം കൊണ്ടുവന്ന് എറിയുന്നത്. അറവുശാലകളില്‍നിന്നും ഫ്ലാറ്റുകളില്‍നിന്നും മാലിന്യം മാറ്റാന്‍ രഹസ്യകരാര്‍ എടുത്ത സംഘങ്ങളാണ് പ്രധാനമായും ഇതിന് പിന്നില്‍. ഇതിനുപുറമെ കടലിലേക്കും മാലിന്യം വലിച്ചെറിയുന്നു. കടലിലേക്ക് മാലിന്യം വലിച്ചെറിയുന്നത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും കടുത്ത ഭീഷണിയാണ്. നിലവില്‍ പനി, മഞ്ഞപ്പിത്തം, വയറിളക്കം എന്നീ രോഗങ്ങള്‍ നിലവില്‍തന്നെ തീരം കൈയടക്കിക്കഴിഞ്ഞു. ഡെങ്കി, എലിപ്പനി, ചികുന്‍ഗുനിയ എന്നിവയുടെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നു. കഴിഞ്ഞദിവസം പെയ്ത കനത്ത മഴയില്‍ ചാക്കില്‍ കെട്ടി തീരത്ത് കൊണ്ടുവന്ന് ഉപേക്ഷിച്ചിരുന്ന മാലിന്യത്തിൽനിന്ന് അഴുകിയ ജലം റോഡിലേക്ക് ഒഴുകിയിറങ്ങിയിരുന്നു. തീരത്ത് കൊതുകള്‍കൂടി മുട്ടയിട്ട് പെരുകാന്‍ തുടങ്ങിയതോടെ പകര്‍ച്ചവ്യാധികള്‍ എളുപ്പത്തില്‍ പടരുമെന്ന സ്ഥിതിവിശേഷമാണ് നിലവില്‍. പടം ക്യാപ്ഷന്‍: തീരദേശത്ത് റോഡില്‍ കൊണ്ടുവന്ന് തള്ളിയിരിക്കുന്ന മാലിന്യം IMG-20200429-WA0201
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story