Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2020 5:00 AM IST Updated On
date_range 1 May 2020 5:00 AM ISTഎഫ്.െഎ.ടി.യു തൊഴിലാളി ഭവനങ്ങളിൽ മേയ്ദിനം ആചരിക്കും
text_fieldsbookmark_border
തിരുവനന്തപുരം: അവകാശപ്പോരാട്ടങ്ങളുടെ ചരിത്രം പേറുന്ന തൊഴിലാളികൾ ഈ മഹാമാരിയെയും മറികടക്കുമെന്നും പുതിയലോകം പണിതുയർത്തുമെന്നും പ്രഖ്യാപിച്ച് എഫ്.െഎ.ടി.യു തൊഴിലാളി ഭവനങ്ങളിൽ കുടുംബാംഗങ്ങളോടൊപ്പം മേയ്ദിനം ആചരിക്കും. സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം തൊഴിലാളികൾക്കുമേൽ അടിച്ചേൽപിക്കാനുള്ള സർക്കാർ നീക്കം ചെറുത്തുതോൽപിക്കാൻ ജില്ലയിലെ മുഴുവൻ തൊഴിലാളികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് തിരുവനന്തപുരം ജില്ല പ്രസിഡൻറ് മധു കല്ലറ ആഹ്വാനം ചെയ്തു. കേന്ദ്ര സർക്കാറിൻെറ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ വീടുകളിൽ കൊടി ഉയർത്തിയും കുടുംബാംഗങ്ങളോടൊപ്പം പ്രതിഷേധ ബാനറുകൾ പിടിച്ചും മേയ്ദിനമാചരിക്കും. എഫ്.െഎ.ടി.യു സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി, മേയ് 9.30ന് സമൂഹ മാധ്യമങ്ങൾ വഴി മേയ്ദിന സന്ദേശം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story