Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2020 5:02 AM IST Updated On
date_range 16 Jan 2020 5:02 AM ISTഅഴിമതിരഹിതനായിരിക്കുക സാഹസം -മന്ത്രി ചന്ദ്രശേഖരൻ
text_fieldsbookmark_border
കൊല്ലം: ഇന്നത്തെക്കാലത്ത് അഴിമതിരഹിതനായിരിക്കുക എന്നത് സാഹസമാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. ജനകീയ ഉപഭോക്ത ൃ സമിതിയുടെ എം. ശിവദാസ് സ്മാരക അവാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ബി.പി.എസ് എം.ഡി രാജുനാരായണസ്വാമിക്കായിരുന്നു അവാർഡെങ്കിലും സ്വീകരിക്കാൻ അദ്ദേഹം എത്തിയില്ല. അഴിമതിരഹിതനായ ഉദ്യോഗസ്ഥനായിരിക്കുന്നതും എളുപ്പമല്ല. ഒരു വകുപ്പിൽനിന്ന് മറ്റൊരു വകുപ്പിലേക്ക് മാറ്റം ചോദിക്കുന്ന ഉദ്യോഗസ്ഥരിലേറെയും കൂടുതൽ കാശ് കിട്ടുന്ന സ്ഥലം തേടിപ്പോകുന്നവരാണ്. അല്ലാതെ സേവന തൽപരത കൊണ്ടല്ല. ഇത്തരത്തിൽ മാറ്റം ചോദിക്കുന്നവരിൽ ഒരു ചെറു ന്യൂനപക്ഷം മാത്രമാണ് ശരിക്കും അർഹരായിട്ടുള്ളവർ. അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത ഉദ്യോഗസ്ഥനാണ് രാജുനാരായണസ്വാമി. അഴിമതിരഹിതനും ജനകീയനുമാണ് അദ്ദേഹം-മന്ത്രി പറഞ്ഞു. സമിതി സംസ്ഥാന പ്രസിഡൻറ് അഡ്വ.എം.പി. സുഗതൻ അധ്യക്ഷത വഹിച്ചു. െഡപ്യൂട്ടി മേയർ എസ്. ഗീതാകുമാരി, ജില്ല പഞ്ചായത്ത് അംഗം ആർ. രശ്മി, സമിതി ജനറൽ സെക്രട്ടറി കല്ലട വിമൽകുമാർ എന്നിവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story