Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2020 5:02 AM IST Updated On
date_range 16 Jan 2020 5:02 AM ISTകേരള പൊലീസ് നടപ്പാക്കുന്നത് അമിത് ഷായുടെ അജണ്ട -വെൽെഫയൽ പാർട്ടി
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിൽ പൗരത്വ ഭേദഗതി നിയമ സമരങ്ങള്‍ക്കെതിരായ പൊലീസ് വേട്ടയിലൂടെ കേരളാ പൊലീസ് അമിത് ഷായുടെ അജണ്ടയാണ് നടപ്പാക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്ക് പൊലീസിനുമേൽ യാതൊരു നിയന്ത്രണവുമില്ല. പൗരത്വ ഭേദഗതിക്കെതിരെ ശക്തമായ നിലപാടാണ് തങ്ങൾക്കുള്ളതെന്നും നിയമത്തിനെതിരായ പ്രക്ഷോഭത്തിന് സർക്കാർ നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി അവകാശപ്പെടുമ്പോൾ പൊലീസിൻെറ നിലപാട് സംഘ്പരിവാർ നയത്തിനനുസരിച്ചാണ്. ജനാധിപത്യ പ്രക്ഷോഭത്തെ തകർക്കാൻവേണ്ടി നടക്കുന്ന പൊലീസ് രാജിനെതിരെ ജനം ഐക്യപ്പെടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story