Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2020 5:02 AM IST Updated On
date_range 16 Jan 2020 5:02 AM ISTഎസ്.െഎ വധം: പ്രതികളെ ഇന്ന് കുഴിത്തുറ േകാടതിയിൽ ഹാജരാക്കിയേക്കും
text_fieldsbookmark_border
തിരുവനന്തപുരം: കളിയിക്കാവിളയിൽ സ്പെഷൽ എസ്.െഎ വിൽസൻെറ കൊലപാതകവുമായി ബന്ധപ്പെട്ട് ഉഡുപ്പിയിൽ പിടിയിലായ പ്രധാ ന പ്രതികളെ വ്യാഴാഴ്ച കുഴിത്തുറ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയേക്കും. കന്യാകുമാരി ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലെ 20 അംഗ സംഘം ബുധനാഴ്ച രാവിലെ പ്രതികളെ ഏറ്റുവാങ്ങുകയും കന്യാകുമാരിയിലേക്ക് തിരിക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്്ച രാവിലെ കുഴിത്തുറയിൽ എത്തുമെന്നാണ് കരുതുന്നത്. സംഭവവുമായി ബന്ധെപ്പട്ട് അതിർത്തിയിലടക്കം അന്വേഷണം തുടരുകയാണ്. കൃത്യത്തിന് പിന്നിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് പത്തോളം പേർ തമിഴ്നാട് പൊലീസിൻെറ വലയിലുണ്ടെന്നാണ് അറിയുന്നത്. പ്രധാനപ്രതികൾ പിടിയിലായതിന് പിന്നാലെയാണ് ഇവരെയെല്ലാം കസ്റ്റഡിയിലെടുത്തത്. പ്രധാന പ്രതികളിൽനിന്നുള്ള വിവരത്തിൻെറ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡയിൽ ചോദ്യം ചെയ്യുന്നത്. കേസിൽ ഏതുതരത്തിലുള്ള പങ്കാളിത്തമാണ് ഇവർക്കുള്ളതെന്നാണ് ക്യൂ ബ്രാഞ്ച് ആരായുന്നത്. മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് വിശ്വസനീയമല്ലെന്നാണ് പൊലീസിൽനിന്നുള്ള വിവരം. കസ്റ്റഡിയിലുള്ളവരിൽ കേരള അതിർത്തിയിലുള്ളവരും ഒപ്പം തമിഴ്നാട്ടിലെ വിദൂര ജില്ലകളിൽ നിന്നുള്ളവരുമുണ്ട്. ഇവരുടെ സഞ്ചാരവിവരങ്ങളും മൊബൈൽ ഫോൺ രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്. മൊഴികളും ടവർ ലൊക്കേഷൻ അടക്കമുള്ള സാേങ്കതികവിവരങ്ങളും യോജിക്കുന്നില്ലെങ്കിൽ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. അതേസമയം, പ്രതികളുടെ കേരള ബന്ധം കേരള പൊലീസും പരിശോധിക്കുന്നുണ്ട്. വിവരങ്ങൾ ഉടൻ കൈമാറാൻ തമിഴ്നാട് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരള ബന്ധം ബോധ്യപ്പെട്ടാൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനും തീരുമാനിച്ചു. കേസിലെ പ്രതികളായ മുഹമ്മദ് ഷമീം, തൗഫീക്ക് എന്നിവരെ ചൊവ്വാഴ്ച കർണാടകയിലെ ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽനിന്ന് പൊലീസ് പിടികൂടിയിരുന്നു. ബംഗളൂരുവിൽനിന്ന് പിടികൂടിയ ഇജാസ് ബാഷയെ ചോദ്യം ചെയ്തപ്പോഴാണ് ഇവരെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story