കാച്ചാണിയിൽ വീടിനുനേരെ ആക്രമണം

05:02 AM
14/01/2020
വട്ടിയൂർക്കാവ്: കാച്ചാണി എ.കെ.ജി നഗർ സ്വദേശി ഹരിരാജിൻെറ വീടിനുനേരെ ആക്രമണം. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ രണ്ടുപേർ വീടിൻെറ ജനൽ ഗ്ലാസുകളും മുറ്റത്തുണ്ടായിരുന്ന ഗുഡ്സ് ഓട്ടോയും തകർത്തു. മുൻവാതിൽ തള്ളിത്തുറന്ന് അകത്തുകയറിയ സംഘം ഹരിരാജിൻെറ കാൽവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു. സംഭവം സംബന്ധിച്ച് ഹരിരാജിൻെറ പിതാവ് വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകി. അതേസമയം അക്രമികളും ഹരിരാജും നേരത്തേ സുഹൃത്തുക്കളായിരുന്നെന്നും ഇവർ തമ്മിലെ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും വട്ടിയൂർക്കാവ് പൊലീസ് അറിയിച്ചു.
Loading...