പട്ടം എസ്​.യു.ടി സ്​കൂൾ ഓഫ് നഴ്​സിങ്​ വാർഷികം

05:02 AM
14/01/2020
തിരുവനന്തപുരം: പട്ടം ബി.ആർ ലൈഫ് എസ്.യു.ടി ആശുപത്രിയുടെ കീഴിലുള്ള സ്കൂൾ ഓഫ് നഴ്സിങ് വാർഷികാഘോഷം മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. 23ാമത് ബാച്ചിൻെറ ലാമ്പ് ലൈറ്റിങ് ചടങ്ങ് കെ.എൻ.എം.സി പ്രസിഡൻറ് എസ്. ഉഷദേവി നിർവഹിച്ചു. ആശുപത്രി ചീഫ് അഡ്മിനിസ്േട്രറ്റിവ് ഓഫിസർ കേണൽ രാജീവ് മണ്ണാളി അധ്യക്ഷനായി. സ്കൂൾ ഓഫ് നഴ്സിങ് പ്രിൻസിപ്പൽ ഇന്ദിര രാമചന്ദ്രൻ വിദ്യാർഥികൾക്ക് പ്രതി ചൊല്ലിക്കൊടുത്തു. വൈസ് പ്രിൻസിപ്പൽ അനുരാധ ഹോമിൻ സ്വാഗതം പറഞ്ഞു. തുടർന്ന് വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ആശുപത്രി കൺസൾട്ടൻറ് പ്രിൻസിപ്പൽ ഡോ. കെ.പി. പൗലോസ്, സീനിയർ കൺസൾട്ടൻറ് ഡോ. ജി. ക്യാപ്റ്റൻ രമേശൻപിള്ള, മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂപ് ചന്ദ്രൻ പൊതുവാൾ, നഴ്സിങ് സൂപ്രണ്ട് റേച്ചലമ്മ ജേക്കബ് ഡാനിയേൽ, നഴ്സിങ് ട്യൂട്ടർ ആനി ജോസഫ് എന്നിവർ സംസാരിച്ചു.
Loading...