ലക്ഷദീപം: വിളംബര ഘോഷയാത്ര നടത്തി

05:02 AM
14/01/2020
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ലക്ഷദീപത്തോടനുബന്ധിച്ച് വിളംബര ഘോഷയാത്ര നടത്തി. കിഴക്കേകോട്ട ലക്ഷദീപ ആഘോഷസമിതിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച വൈകീട്ടാണ് ഘോഷയാത്ര നടന്നത്. ക്ഷേത്രത്തിൻെറ കിഴക്കേനടയില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര തെക്കേതെരുവ്, പടിഞ്ഞാറെനട, പത്മവിലാസം, പഴവങ്ങാടി വഴി കിഴക്കേനടയില്‍ എത്തിച്ചേര്‍ന്നു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുറജപത്തില്‍ പങ്കെടുത്ത വൈദികരെ ചടങ്ങില്‍ ആദരിച്ചു. ലക്ഷദീപ ദിവസം ക്ഷേത്രത്തിൻെറ കിഴക്കേ കല്‍പടവുകള്‍ മുതല്‍ കിഴക്കേകോട്ട വരെയും പത്മതീര്‍ഥക്കുളത്തിൻെറ കരയിലും ദീപങ്ങള്‍ തെളിക്കുമെന്ന് സമിതി അറിയിച്ചു. 15 നാണ് ലക്ഷദീപം.
Loading...