Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2020 5:02 AM IST Updated On
date_range 9 Jan 2020 5:02 AM ISTവനിതാസംരംഭക ശാക്തീകരണ ശിൽപശാല
text_fieldsbookmark_border
തിരുവനന്തപുരം: ഒ. ചന്തുമേനോൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. മലയാളത്തിലെ ആദ്യ നോവലാ യ ഇന്ദുലേഖ രചിക്കപ്പെട്ടതിൻെറ 130ാം വാർഷികത്തിലാണ് വനിതാശാക്തീകരണ പരിപാടി സംഘടിപ്പിച്ചത്. 'ഇന്ദുലേഖ'യിലെ പ്രസക്തഭാഗങ്ങൾ വായിച്ചുകൊണ്ടാണ് മന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. സ്ത്രീപുരുഷസമത്വം എന്നൊരാശയം സമൂഹത്തിന് അന്യമായിരുന്ന ഫ്യൂഡൽ കാലത്ത്, തലയുയർത്തിപ്പിടിച്ച് അഭിമാനത്തോടെ നിലനിന്ന ഇന്ദുലേഖയെ നമുക്ക് മുന്നിലേക്കുവെച്ച ഒ. ചന്തുമേനോൻെറ അഞ്ചാം തലമുറയിലെ പെൺകുട്ടിക്ക് സഹായമനസ്ഥിതി പരമ്പരാഗതമായി കൈവന്നതാണെന്ന് മന്ത്രി പറഞ്ഞു. സാമൂഹിക നീതിവകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ഒ. ചന്തുമേനോൻെറ പ്രപൗത്രിയും ഒ. ചന്തുമേനോൻ ഫൗണ്ടേഷൻ സ്ഥാപകയുമായ ഡോ. ചൈതന്യ ഉണ്ണി സ്വാഗതം ആശംസിച്ചു. ഒ. ചന്തുമേനോൻ ഫൗണ്ടേഷൻ പ്രോഗ്രാം കോഒാഡിനേറ്റർ ആരതി കെ.ആർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story