Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2020 5:02 AM IST Updated On
date_range 9 Jan 2020 5:02 AM ISTമെഡിക്കൽ കോളജ് ഹയർ സെക്കൻഡറി സ്കൂളിൽ ലൈബ്രറി പ്രവർത്തനമാരംഭിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ഗവ. മെഡിക്കൽ കോളജ് ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് ലൈബ്രറികൾ പ്രവർത്തനമാരംഭിച്ചു. ഉദ്ഘാടനം കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്.എസ് സിന്ധു നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ജോളി ജോസഫിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി ഡയറക്ടർ മനോജ്കുമാർ മുഖ്യാതിഥിയായിരുന്നു. ലൈബ്രറിക്ക് അലമാരകൾ സംഭാവന നൽകിയത് ജി.ജി ചാരിറ്റബിൾ ട്രസ്റ്റാണ്. ഇതിൻെറ താക്കോൽ ദാനവും പുസ്തക കൈമാറ്റവും ട്രസ്റ്റിമാരായ രാജശേഖരൻ, രാജേന്ദ്രൻപിള്ള, പൊന്നപ്പൻ തുടങ്ങിയവർ നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story