Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രണയം എതിർത്ത...

പ്രണയം എതിർത്ത പിതാവിന്​ ​ക്രൂരമർദനം

text_fields
bookmark_border
നെയ്യാറ്റിൻകര: മകളെ പ്രണയിക്കുന്നത് എതിർത്ത പിതാവിന് ക്രൂര മർദനം. കഴിഞ്ഞ ദിവസം ആലംെപാറ്റയിലാണ് സംഭവം. സുഗുണൻ െറ ഇളയ മകളുമായി ആലംപൊറ്റ സ്വദേശിയായ യുവാവ് പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഈ ബന്ധത്തിൽനിന്ന് പെൺകുട്ടി അകന്നുമാറി. എന്നാൽ, യുവാവ് നിരന്തരം ഭീഷണിപ്പെടുത്തുക പതിവായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് പെൺകുട്ടിയുടെ ഫോണിൽ വിളിച്ച യുവാവ് കൂടെ ജീവിക്കാൻ അനുവദിച്ചില്ലെങ്കിൽ അച്ഛനെയും സഹോദരിയെയും ഉൾപ്പെടെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി. നിമിഷങ്ങൾക്കകം വീട്ടിലേക്കെത്തിയ യുവാവും സംഘവും ചേർന്ന് സുഗുണനെ മൃഗീയമായി മർദിക്കുകയായിരുന്നു. നിലവിളികേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. മുഖത്തും മൂക്കിനും കാര്യമായ പരിക്ക് പറ്റിയ സുഗുണൻെറ ഒരു പല്ലും നഷ്ടമായി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ നേടിയശേഷം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് സുഗുണൻ. നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story