Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2020 5:02 AM IST Updated On
date_range 9 Jan 2020 5:02 AM ISTതൊഴിലാളി ശക്തി വിളിച്ചോതി ഉജ്ജ്വല റാലി
text_fieldsbookmark_border
തിരുവനന്തപുരം: ദേശീയ പണിമുടക്കിൻെറ ഭാഗമായി നഗരത്തിൽ കൂറ്റൻ റാലി. സംയുക്ത ട്രേഡ് യൂനിയൻ സമിതിയുടെ ആഭിമുഖ്യത്ത ിൽ രാവിലെ 10 ഒാടെ പാളയം ആശാൻ സ്ക്വയറിന് മുന്നിൽനിന്നാണ് തൊഴിലാളികൾ സ്റ്റാച്യുവിലെ പ്രധാന സമരകേന്ദ്രത്തിലേക്ക് പ്രകടനമായി എത്തിയത്. സി.െഎ.ടി.യുവിൻെറ പ്രകടനമായിരുന്നു ആദ്യം. ചുമട്ടു തൊഴിലാളികൾ, ഒേട്ടാറിക്ഷ തൊഴിലാളികൾ തുടങ്ങി വിവിധി യൂനിയനുകൾ ചിട്ടയോടെ മാർച്ചിൽ അണിനിരന്നു. പൊതുയോഗത്തിൻെറ ഭാഗമായി തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ സമരകേന്ദ്രത്തിൽ അരങ്ങേറി. ഇൗ അർഥത്തിൽ സമരം സർഗാത്മകം കൂടിയാകുകയായിരുന്നു. സമരക്കാർക്കെല്ലാം നാടൻ ഭക്ഷണവും ഇവിടെ ഒരുക്കിയിരുന്നു. വൈകീട്ട് ആറിനാണ് സമരപരിപാടികൾ അവസാനിച്ചത്. സമരകേന്ദ്രത്തിൽനിന്ന് തൊഴിലാളികൾ രക്തസാക്ഷി മണ്ഡപത്തിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story