Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആറ്​ രുചികളിൽ കെൽപാം...

ആറ്​ രുചികളിൽ കെൽപാം സോഡകൾ

text_fields
bookmark_border
തിരുവനന്തപുരം: പനയിൽനിന്നുള്ള അസംസ്‌കൃത വസ്തുക്കളുടെ മൂല്യവർധന ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽപാമിൽനിന്ന് ആറുതരം സോഡകൾ വിപണിയിൽ. പനം പഞ്ചസാര ഉപയോഗിച്ച് ഓറഞ്ച്, ജീരകം, പാം, ജിഞ്ചർ, ലെമൺ, ഗുവ എന്നീ രുചികളിലാണ് തിരുവനന്തപുരത്തെ പെറ്റ് ബോട്ടിൽ യൂനിറ്റിൽനിന്നുള്ള കോളകൾ വിപണിയിലെത്തുന്നത്. മന്ത്രിയുടെ ഒാഫിസിൽ നടന്ന ചടങ്ങിൽ മന്ത്രി ഇ.പി. ജയരാജൻ സിനിമാതാരം മഞ്ജുവാര്യർക്ക് നൽകി കോളയുടെ വിപണനോദ്ഘാടനം നിർവഹിച്ചു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. പ്രകാശൻ മാസ്റ്റർ, കെൽപാം ചെയർമാൻ അഡ്വ. കെ. തങ്കപ്പൻ, എം.ഡി ആർ. അശോകൻ, റിയാബ് ചെയർമാൻ ശശിധരൻ നായർ, സ്പിന്നിങ് മിൽ ചെയർമാൻ എം.എം. ബഷീർ, സംസ്ഥാന വികലാംഗ വികസന കോർപറേഷൻ ചെയർമാൻ പരശുവക്കൽ മോഹൻ എന്നിവർ സംബന്ധിച്ചു. 250 എം.എൽ ബോട്ടിലിന് 18 രൂപയാണ് വില. വർഷം മൂന്നുകോടി രൂപയുടെ വിൽപന പ്രതീക്ഷിക്കുന്നു. തിരുവനന്തപുരത്തും പാലക്കാടുമായി രണ്ട് ഉൽപാദന യൂനിറ്റുകളാണ് കെൽപാമിനുള്ളത്. ഇവിടങ്ങളിൽ വൈവിധ്യവത്കരണം ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ നടപ്പാക്കുകയാണ്. പനം സർബത്ത്, പനം കൽക്കണ്ടം, പനം കരുപ്പട്ടി, പനം കിഴങ്ങും തേനും ചേർത്ത് കുട്ടികൾക്കുള്ള പോഷകാഹാരം എന്നിവ ഉൽപാദിപ്പിക്കാൻ നടപടി സ്വീകരിച്ചുവരികയാണ്. prd1 കെൽപാം കോളകളുടെ വിപണനോദ്ഘാടനത്തിനെത്തിയ നടി മഞ്ജുവാര്യർ, മന്ത്രി ഇ.പി. ജയരാജൻ എന്നിവർ കോള കഴിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story