Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമീതിമല...

മീതിമല സംരക്ഷണസമിതിയുടെ സമരപ്പന്തല്‍ തീയിട്ട് നശിപ്പിച്ചു

text_fields
bookmark_border
വെള്ളറട: മീതിമല സംരക്ഷണസമിതിയുടെ സമരപ്പന്തല്‍ തീയിട്ട് നശിപ്പിച്ചു. ഇതോടെ നാട്ടുകാർ അനധികൃത ക്വാറിയുടെ ഗേറ ്റ് താഴിട്ടുപൂട്ടി. തുടർന്ന് നാട്ടുകാര്‍ ക്വാറിക്ക് മുന്നില്‍ പ്രതിഷേധിച്ചു. പൊലീസെത്തി സമരക്കാരുമായി ചര്‍ച്ചനടത്തി കുറ്റക്കാര്‍ക്കെതിരെ കേസെടുക്കാമെന്ന ഉറപ്പിന്മേല്‍ പ്രതിഷേധം അവസാനിപ്പിച്ചു. മീതി മലനിര സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മീതിമലനിര സംരക്ഷണസമിതിയും നാട്ടുകാരും ചേര്‍ന്ന് നടത്തുന്ന റിലേ സത്യഗ്രഹ സമരപ്പന്തലാണ് സാമൂഹികവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചത്. പന്തലും ഫര്‍ണിച്ചറും പൂര്‍ണമായും കത്തിനശിച്ചു. പന്തലിന് സമീപമുണ്ടായിരുന്ന പത്തിലധികം റബര്‍ മരങ്ങളും കത്തിനശിച്ചു. മീതി മലനിരയിലെ ഖനനനീക്കത്തിനെതിരെ കഴിഞ്ഞ രണ്ടുവര്‍ഷമായി റിലേ സത്യഗ്രഹം നടന്നുവരികയാണ്. കഴിഞ്ഞദിവസം രാത്രി പത്തരയോടെയാണ് സംഭവം. നാട്ടുകാരുടെ സമുചിതമായ ഇടപെടല്‍മൂലം വലിയ അപകടമാണ് ഒഴിവായത്. തീയിട്ടതിനുശേഷം ഓടിപ്പോയ പ്രതിയെക്കുറിച്ച് നാട്ടുകാര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഖനന മാഫിയയുടെ ഗുണ്ടയാണ് ഇതിന് പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം. ഇയാള്‍ വഴിയാത്രക്കാരായ സ്ത്രീകളെ ശല്യം ചെയ്യുന്നതായി നിരന്തരം പരാതിയാണ്. കഴിഞ്ഞവര്‍ഷം സമാനമായരീതിയില്‍ സമരപ്പന്തലിലെ ഫര്‍ണിച്ചർ മോഷണം പോയിരുന്നു. അനധികൃതമായി കുന്നുകള്‍ ഇടിച്ചുനിരത്തി നീര്‍ച്ചാലുകള്‍ ഉൾപ്പെടെ താളിക്കല്ല് തോടിൻെറ നീരൊഴുക്ക് തടസ്സപ്പെടുത്തി റോഡ് നിർമിക്കുന്നതിനെതിരെ നാട്ടുകാര്‍ സമരം ശക്തമാക്കിയപ്പോള്‍ നിരവധി കള്ളക്കേസുകളും വധഭീഷണികളുമാണ് സമരക്കാര്‍ക്കെതിരെയുണ്ടായത്. സമരപ്പന്തല്‍ തീയിട്ടതറിഞ്ഞ് രാത്രിതന്നെ നാട്ടുകാര്‍ സംഘടിച്ച് റോഡ് ഉപരോധിക്കുകയും സമരം ശക്തമാക്കുകയും ചെയ്തു. രാത്രിമുതൽ രാവിലെ പത്തുവരെ നീണ്ട ഉപരോധസമരം പൊലീസ് അധികൃതരെത്തി പ്രതിക്കെതിരെ ശക്തമായ നിയമനടപടിയെടുക്കാമെന്ന വ്യവസ്ഥയില്‍ ഒത്തുതീര്‍പ്പാക്കി. ഫോറന്‍സിക്ക് വിദഗ്ധരും പൊലീസും ചേര്‍ന്ന് തെളിവെടുപ്പ് നടത്തി. വൈകീട്ട് സമരപ്പന്തലിന് സമീപം നടത്തിയ പ്രതിഷേധയോഗം ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡൻറ് റസലയ്യന്‍, ഗീത എന്നിവര്‍ സംസാരിച്ചു. സമരം ശക്തമായി തുടരാന്‍ നാട്ടൂകാരും സമരസമിതിയും തീരുമാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story