Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2020 5:02 AM IST Updated On
date_range 8 Jan 2020 5:02 AM ISTഎസ്.ആർ മെഡിക്കൽ കോളജിെൻറ ആവശ്യകത സർട്ടിഫിക്കറ്റ് സർക്കാർ പിൻവലിച്ചു
text_fieldsbookmark_border
എസ്.ആർ മെഡിക്കൽ കോളജിൻെറ ആവശ്യകത സർട്ടിഫിക്കറ്റ് സർക്കാർ പിൻവലിച്ചു * ക്ലാസുകൾ പുനരാരംഭിക്കാൻ കോളജിൻെറ നീ ക്കം തിരുവനന്തപുരം: വർക്കല എസ്.ആർ മെഡിക്കൽ കോളജിന് സംസ്ഥാന സർക്കാർ അനുവദിച്ച ആവശ്യകത സർട്ടിഫിക്കറ്റ് (എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്) പിൻവലിച്ചു. കോളജിെല വിദ്യാർഥികളെ ഇതര മെഡിക്കൽ കോളജുകളിലേക്ക് പുനർവിന്യസിക്കുന്നത് സംബന്ധിച്ച് നിർദേശം സമർപ്പിക്കാനും ആവശ്യകത സർട്ടിഫിക്കറ്റ് റദ്ദാക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിട്ടിരുന്നു. സർട്ടിഫിക്കറ്റ് പിൻവലിച്ചതോടെ കോളജിന് പ്രവർത്തനാനുമതി നഷ്ടപ്പെടും. കോളജ് ആരംഭിക്കേണ്ടതിൻെറ ആവശ്യകത സംബന്ധിച്ചും ഭാവിയിൽ കോളജിന് അംഗീകാരം നഷ്ടപ്പെട്ടാൽ വിദ്യാർഥികളുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടും കോളജ് മാനേജ്മൻെറിന് 2016 ജൂലൈ എഴിനാണ് സംസ്ഥാന സർക്കാർ സർട്ടിഫിക്കറ്റ് അനുവദിച്ചത്. ഇതുപ്രകാരമാണ് കോളജിന് മെഡിക്കൽ കൗൺസിലിൻെറ അംഗീകാരം ലഭിച്ചത്. ഇതിനിടെ കോളജ് വീണ്ടും തുറന്നുപ്രവർത്തിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. ക്രിസ്മസ് അവധിക്കുശേഷം എം.ബി.ബി.എസ് ക്ലാസുകൾ ജനുവരി ആറ് മുതൽ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കിയുള്ള പ്രിൻസിപ്പലിൻെറ നോട്ടീസ് കോളജിൽ പതിച്ചതായി കണ്ടെത്തി. ആരോഗ്യമന്ത്രാലയത്തിൻെറ ഉത്തരവിനെതിരെ കോളജ് മാനേജ്മൻെറ് കോടതിയെ സമീപിക്കുന്നെന്ന സൂചനയുണ്ടായിരുന്നു. ഇതിന് ബലം നൽകാനാണ് കോളജ് തുറന്നുപ്രവർത്തിക്കുന്നെന്ന് വ്യക്തമാക്കിയുള്ള നോട്ടീസ് ജനുവരി നാല് തീയതി രേഖപ്പെടുത്തി കോളജിൽ പതിച്ചത്. എന്നാൽ, വിദ്യാർഥികളാരും കോളജിൽ എത്തുന്നില്ല. ആരോഗ്യമന്ത്രാലയത്തിൻെറ ഉത്തരവിനെതുടർന്ന് കഴിഞ്ഞ 31 മുതൽ ഹോസ്റ്റൽ ഒഴിയാൻ ആവശ്യപ്പെട്ട് പ്രിൻസിപ്പൽ നോട്ടീസ് നൽകിയിരുന്നു. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ ഹോസ്റ്റൽ അടയ്ക്കുന്നതായും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹോസ്റ്റൽ അടച്ചുകൊണ്ടുള്ള നോട്ടീസ് നിലനിൽക്കെയാണ് കോളജ് വീണ്ടും തുറക്കുന്നതായി നോട്ടീസ് ഇറക്കിയത്. വിദ്യാർഥികളെ പുനർവിന്യസിക്കാനുള്ള നിർദേശം നടപ്പാക്കുന്നതിന് സ്വാശ്രയ കോളജ് മാനേജ്മൻെറ് പ്രതിനിധികളുടെ യോഗം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ വിളിച്ചെങ്കിലും നാല് കോളജുകൾ മാത്രമാണ് താൽപര്യമറിയിച്ചത്. ഇതുസംബന്ധിച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിക്കുന്ന റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ സർക്കാർ ആരോഗ്യമന്ത്രാലയത്തിന് റിപ്പോർട്ട് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story