Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2020 5:02 AM IST Updated On
date_range 8 Jan 2020 5:02 AM ISTവൈസ് ചാൻസലർമാരുടെ സമ്മേളനം സമാപിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ഗവേഷണരംഗത്തെ ശാസ്ത്രീയ വൈദഗ്ധ്യം വിപുലപ്പെടുത്താൻ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് മുൻ എ.ഐ .യു പ്രസിഡൻറ് പ്രഫ. എസ്.എഫ്. പാട്ടീൽ. അസോസിയേഷൻ ഓഫ് യൂനിവേഴ്സിറ്റീസ് (എ.ഐ.യു) തക്കല നൂറുൽ ഇസ്ലാം സർവകലാശാലയിൽ സംഘടിപ്പിച്ച ദക്ഷിന്ത്യേൻ സർവകലാശാല വൈസ് ചാൻസലർമാരുടെ സമ്മേളത്തിൻെറ സമാപനദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ നടന്ന ടെക്നിക്കൽ സെഷനിൽ 'ഗവേഷണരംഗത്തെ വാണിജ്യ മനോഭാവവും സാമൂഹിക പ്രസക്തിയും' വിഷയത്തിൽ പ്രഫ എസ്. പരശുരാമൻ വിഷയാവതരണം നടത്തി. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡയറക്ടർ പ്രഫ. ആനന്ദ് എ. സാമുവൽ, നിസ്റ്റ് ഡയറക്ടർ ഡോ. എ. അജയഘോഷ്, ചെന്നൈ പേറ്റൻറ് ഡിസൈൻ ഡെപ്യൂട്ടി കൺട്രോളർ ഡോ. സി.എൻ. ശശിധര തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിഷയാവതരണങ്ങളുടെ ക്രോഡീകരണവും ചർച്ചയും നടന്നു. ഉച്ചക്കുശേഷം നടന്ന എ.ഐ.യു ബിസിനസ് സെഷനിൽ പ്രസിഡൻറ് പ്രഫ. എം.എം. സാലങ്കെ, ജനറൽ സെക്രട്ടറി പങ്കജ് മിത്തൽ തുടങ്ങിയവർ വിഷയാവതരണം നടത്തി. ദ്വീദിന സമ്മേളനത്തിൽ വിവിധ സെഷനുകളിലായി രാജ്യത്തെ 120ഓളം സർവകലാശാലകളിൽനിന്നുള്ള വി.സിമാർ പങ്കെടുത്തു. കേരളത്തിൽനിന്ന് 13 വി.സിമാർ സമ്മേളനത്തെ അഭിസംബോധന ചെയ്തു. സർവകലാശാലകളിലെ ഗവേഷണ മികവും നവീകരണവും എന്ന വിഷയത്തിലായിരുന്നു സമ്മേളനം. നൂറുൽ ഇസ്ലാം സർവകലാശാല ചാൻസലർ ഡോ എ.പി. മജീദ് ഖാൻ, പ്രോ ചാൻസലർ എം.എസ്. ഫൈസൽ ഖാൻ, എക്സിക്യൂട്ടിവ് ഡയറക്ടർ ഷബ്നം ഷഫീക്ക്, അക്കാദമിക് പ്രോ. ചാൻസലർ ഡോ. ആർ. പെരുമാൾ സ്വാമി തുടങ്ങിയവർ സമാപനസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story