Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2020 5:02 AM IST Updated On
date_range 8 Jan 2020 5:02 AM ISTലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമം
text_fieldsbookmark_border
വെള്ളറട: പെരിങ്കടവിള ബ്ലോക്ക് പഞ്ചായത്തിൻെറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും പ്രളയ പുനര്‍നിര്‍മാണ ഭവനങ്ങളുടെ താക്കോല്‍ ദാനവും കുന്നത്തുകാല്‍ ഗൗതം ഒാഡിറ്റോറിയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.കെ. ഹരീന്ദ്രന്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. സുജാതകുമാരി സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ അധ്യക്ഷ ഗീതാ രാജശേഖരന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. സജയന്‍, പഞ്ചായത്ത് പ്രസിഡൻറുമാരായ എച്ച്.എസ്. അരുണ്‍, ഐ.ആര്‍. സുനിത, ബി. ഷാജി, എം. ശോഭകുമാരി, കെ. അനില്‍, സി.പി.എം വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ. ശശി, എസ്. സുന്ദരേശന്‍നായര്‍, കെ.എസ്. ഷീബാറാണി, പാലിയോട് ശ്രീകണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story