Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2020 5:02 AM IST Updated On
date_range 8 Jan 2020 5:02 AM ISTകെ.എസ്.ആർ.ടി.സി: ബാധ്യത ആവർത്തിക്കുേമ്പാഴും പ്രിയം വാടകവണ്ടികളോട്
text_fieldsbookmark_border
തിരുവനന്തപുരം: വാടകബസുകൾ ബാധ്യതയാണെന്ന് ആവർത്തിക്കുേമ്പാഴും പ്രതിമാസം 28 ലക്ഷം നഷ്ടം വരുത്തി ഇലക്ട്രിക്-സ്കാ നിയ ബസുകൾ. സർവിസ് ആരംഭിച്ച് ഒരു മാസം പോലും വാടക ബസുകള്‍ ലാഭകരമായി സർവിസ് നടത്തിയിട്ടില്ലെന്നും കണക്കുകള്‍ അടിവരയിടുന്നു. നഷ്ടം വരുത്തിവെക്കുന്നതിൽ കൂടുതൽ ഇലക്ട്രിക് ബസുകളാണ്. കെ.എസ്.ആർ.ടി.സിയുടെ മറ്റ് സർവിസുകളുടെ വരുമാനമെടുത്ത് ഇവയുടെ നഷ്ടം നികത്തേണ്ട സ്ഥിതിയാണിപ്പോൾ. വാടക ഇലക്ട്രിക് ബസുകൾ നിരത്തിലിറങ്ങിയിട്ട് ഒരു വർഷം പൂർത്തിയാകുകയാണ്. കഴിഞ്ഞ മണ്ഡലകാലത്തിനുശേഷം മാര്‍ച്ച് മുതലാണ് തിരുവനന്തപുരം-എറണാകുളം സർവിസ് തുടങ്ങിയത്. കൂടുതല്‍ ബസുകള്‍ സർവിസ് നടത്തിയ മാര്‍ച്ചില്‍ തന്നെ നഷ്ടം 15.47 ലക്ഷം രൂപയായിരുന്നു. തുടര്‍ന്നുള്ള മാസങ്ങളിലും ശരാശരി 15 ലക്ഷം രൂപയുടെ നഷ്ടമാണ് ഇലക്ട്രിക് ബസ് വരുത്തിയത്. സ്‌കാനിയ ബസുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ദിവസവും തിരുവനന്തപുരത്തുനിന്ന് നാല് ബംഗളൂരു സർവിസും ഒരു മൂകാംബിക സർവിസുമാണ് ആദ്യഘട്ടത്തില്‍ നടത്തിയിരുന്നത്. ആദ്യമാസം മുതല്‍ ശരാശരി 13 ലക്ഷം രൂപയുടെ നഷ്ടമാണ് സ്‌കാനിയ ബസുകള്‍ മൂലം കെ.എസ്.ആർ.ടി.സിക്കുണ്ടാകുന്നത്. ഇലക്ട്രിക് ബസിന് വൈദ്യുതിയും കണ്ടക്ടറും കെ.എസ്.ആർ.ടി.സി നല്‍കണം. ഇതിനു പുറമെ കിലോമീറ്ററിന് 42 രൂപ നിരക്കില്‍ കമ്പനിക്ക് അടയ്ക്കുകയും വേണം. സ്‌കാനിയ ബസിനും ഡീസലും, കണ്ടക്ടറും കെ.എസ്.ആർ.ടി.സിയുടേതാണ്. സ്‌കാനിയ ഒരു കിലോമീറ്റര്‍ ഓടുമ്പോള്‍ ശരാശരി 52 രൂപയാണ് കമ്പനിയുടെ ചെലവ്. കരാർ തുടങ്ങുമ്പോേഴ നഷ്ടമുണ്ടാകുമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. ശമ്പളമടക്കം പ്രതിസന്ധിലായിട്ടും വാടകബസുകളുടെ കാര്യത്തിൽ മാനേജ്മൻെറിന് വീണ്ടുവിചാരമുണ്ടായിട്ടില്ല. ബസ് ക്ഷാമമാണ് വാടകബസുകെള ആശ്രയിക്കേണ്ട നിവൃത്തികേടിന് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. കേരളത്തില്‍ സര്‍വിസ് നടത്തുന്ന 400 ഒാളം ബസുകളുടെ കാലാവധി കഴിയുകയാണ്. 900 ഡീസൽ ബസുകൾ വാങ്ങുന്നതിന് സർക്കാർ അനുമതി നൽകിയതാണ് കോർപറേഷന് അൽപം ആശ്വാസമാകുന്നത്. 2016-17ലെ പുതുക്കിയ ബജറ്റ് പ്രസംഗത്തില്‍ 1000 സി.എൻ.ജി ബസുകള്‍ വാങ്ങുന്നതിന് പ്രത്യേക നിക്ഷേപ നിധിയില്‍ ഉള്‍പ്പെടുത്തി കിഫ്ബിയില്‍നിന്ന് 300 കോടി രൂപ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സി.എൻ.ജി ലഭ്യതയുടെ പരിമിതി തിരിച്ചടിയായി. ഇതിനെ തുടര്‍ന്നാണ് കിഫ്ബിയില്‍നിന്ന് പണം അനുവദിച്ചും വ്യവസ്ഥകൾ ദേഭഗതി ചെയ്തും 900 ഡീസല്‍ ബസുകള്‍ വാങ്ങുന്നതിന് ഇപ്പോൾ സര്‍ക്കാര്‍ അന്തിമ അനുമതി നല്‍കിയിരിക്കുന്നത്. എം. ഷിബു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story