Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2020 5:02 AM IST Updated On
date_range 8 Jan 2020 5:02 AM ISTമുഖ്യമന്ത്രിയുടെ ന്യൂനപക്ഷ സ്നേഹം കാപട്യം -മുല്ലപ്പള്ളി
text_fieldsbookmark_border
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻെറ ന്യൂനപക്ഷ സ്നേഹം കാപട്യമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇൻറലിജന്‍സ് മേധാവിയോട് പൗരത്വ ഭേദഗതി നിയമത്തില്‍ ഹിന്ദുക്കളുടെ വികാരം അറിയാൻ നിർദേശം നല്‍കിയതിലൂടെ മുഖ്യമന്ത്രിയുടെ മൃദുഹിന്ദുത്വ സമീപനം ഒരിക്കൽകൂടി പ്രകടമായെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. സംയുക്തസമര വേദിയിലോ കഴിഞ്ഞദിവസം കോഴിക്കോട് നടന്ന പരിപാടിയിലോ മോദിയെയോ അമിത് ഷായെയോ ശക്തമായി വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. ബി.ജെ.പി സര്‍ക്കാറിൻെറ നയപരിപാടികളുടെ പി.ആര്‍.ഒയെ പോലെ പ്രവര്‍ത്തിക്കുന്ന ഗവർണര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കുന്നില്ല. ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് സന്ധി ചെയ്തിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എം നടത്തുന്ന വഴിപാടു സമരങ്ങള്‍ നനഞ്ഞ പടക്കം പോലെയാണ്. യഥാർഥ ഫാഷിസ്റ്റ് ആരെന്ന് അറിയാൻ മുഖ്യമന്ത്രി കണ്ണാടിയില്‍ നോക്കിയാല്‍ മതി. കോണ്‍ഗ്രസിൻെറ നേതൃത്വത്തില്‍ സംഘടിപ്പിച്ച മതേതര ജനാധിപത്യ പാര്‍ട്ടികളുടെ സഖ്യം തകര്‍ത്തത് കേരളത്തില്‍ നിന്നുള്ള സി.പി.എമ്മിൻെറ പി.ബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്. മലപ്പുറം സഹകരണ ബാങ്കിന് കീഴിലെ സംഘങ്ങളെ കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story