Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2020 5:05 AM IST Updated On
date_range 7 Jan 2020 5:05 AM ISTകേന്ദ്രസർക്കാറിെൻറ നിലപാട് ദൗർഭാഗ്യകരം -മന്ത്രി െഎസക്
text_fieldsbookmark_border
കേന്ദ്രസർക്കാറിൻെറ നിലപാട് ദൗർഭാഗ്യകരം -മന്ത്രി െഎസക് തിരുവനന്തപുരം: പ്രളയനാശനഷ്ടത്തെ അതിജീവിക്കാൻ കേരളത്ത ിന് അർഹമായ സഹായം തുടർച്ചയായി നിഷേധിക്കുന്ന കേന്ദ്രസർക്കാർ നിലപാട് ദൗർഭാഗ്യകരമാണെന്ന് മന്ത്രി ടി.എം. തോമസ് െഎസക്. കേന്ദ്രസർക്കാറിൻെറ മാനദണ്ഡങ്ങൾ പാലിച്ച് 2109 കോടി രൂപയുടെ നാശനഷ്ടം സംബന്ധിച്ച മെമ്മോറാണ്ടമാണ് നാം നൽകിയത്. എന്നാൽ ഒരു രൂപപോലും അനുവദിക്കാൻ അമിത് ഷായും സംഘവും തയാറായില്ല. എന്നാൽ, മറ്റുള്ളവർക്ക് 5908 കോടി രൂപ അനുവദിച്ചെന്നാണ് വാർത്തകളിൽനിന്ന് മനസ്സിലാക്കുന്നത്. ഈ വിവേചനം 2018ലെ പ്രളയത്തിലും കണ്ടതാണ്. അന്ന്, കേരളത്തിന് ഒരു സഹായവും നൽകരുതെന്ന് ബി.ജെ.പി പ്രത്യക്ഷത്തിൽതന്നെ വലിയ പ്രചാരണം സംഘടിപ്പിച്ചിരുന്നു. അതിൻെറ തുടർച്ചയായിരുന്നു, സഹായം തേടി പ്രവാസികളെ സമീപിക്കാൻ തീരുമാനിച്ച കേരളത്തിലെ മന്ത്രിമാരുടെ വിദേശസന്ദർശനം തടഞ്ഞ തീരുമാനം. കേരളത്തെ പ്രത്യക്ഷത്തിൽ ദ്രോഹിച്ച ഈ നടപടിയെ പരസ്യമായി ന്യായീകരിക്കുകയായിരുന്നു കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രി മുരളീധരൻ. പ്രളയദുരിതത്തെ അതിജീവിക്കാൻ ഒരു പണവും അധികമായി കേരളത്തിന് ലഭ്യമാകരുതെന്നൊരു വാശി ബി.ജെ.പിക്കുണ്ട്. നമ്മുടെ വായ്പാ പരിധിക്ക് പുറത്തുനിന്ന് വായ്പയെടുക്കാൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് നാം അഭ്യർഥിച്ചിരുന്നു. എന്നാൽ, അതിനും അനുമതി നൽകിയില്ല. എന്തുകൊണ്ടാണ് ഈ സംസ്ഥാനത്തോടുമാത്രം ദുർവാശി എന്നതിന് ഉത്തരം പറയേണ്ടത് കേരളത്തിലെ ബി.ജെ.പി നേതൃത്വമാണെന്നും തോമസ് െഎസക് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story